പഴംപൊരിയുമായി ബന്ധപ്പെട്ട് തൃഷയ്ക്ക് കമലഹാസൻ ഡബിൾ മീനിംഗ് കമന്റ്; സമൂഹമാധ്യമങ്ങളിൽ ചേരിതിരിഞ്ഞ പോര് രൂക്ഷം

author-image
പ്രകാശ് നായര്‍ മേലില
Updated On
New Update
THRISHA KAMALAHASAN

മണിരത്‌നത്തിൻെറ " തഗ് ലൈഫ് " പ്രൊമോഷൻ വേദിയിൽ തൃഷയോട് അവർക്കിഷ്ടമുള്ള പലഹാരം ഏതാണെന്ന് പത്രപ്രവർത്തകർ ചോദിക്കുന്നു.

Advertisment

തനിക്കു ബോയിൽ ചെയ്ത ബനാനായാണ് ഇഷ്ടമെന്നവർ പറഞ്ഞപ്പോൾ ഏത്തപ്പഴം, പഴം പൊരി എന്ന് പേരുപറഞ്ഞുകൊടുത്തത് അടുത്തിരുന്ന കമൽഹാസനാണ്. തുടർന്ന് അദ്ദേഹം നടത്തിയ കമന്റാണ് വിവാദങ്ങൾക്ക് തിരി കൊളുത്തിയിരിക്കുന്നത്.

" പേരറിയില്ല , വായിൽ വയ്ക്കാനറിയാം " ഇതായിരുന്നു തൃഷയെ ചൂണ്ടി കമൽ പറഞ്ഞതും ഇപ്പോൾ വിവാദമായിരിക്കുന്നതും.

എന്നാൽ കമലിന്റെ മറുപടിയിൽ തൃഷ നീരസമൊന്നും പ്രകടി പ്പിക്കാതെ കമലിനൊപ്പം ചേർന്ന് ചിരിക്കുകയാണുണ്ടായത്. എന്നാൽ ആരാധകരുണ്ടോ വിടുന്നു. അവർ ഗ്രൂപ്പ് തിരിഞ്ഞു പോരാണ്‌ ഇപ്പോഴും.