/sathyam/media/media_files/2026/02/25/kaithi-2-2026-02-25-19-32-50.jpg)
കാർത്തി, ലോകേഷ് കനകരാജ് മാജിക്ക് കോംബോ വീണ്ടും ഒന്നിക്കുന്ന ‘കൈതി 2’വിന്റെ റിലീസിനായി പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് തെന്നിന്ത്യൻ സിനിമാലോകം. ഇപ്പോഴിതാ സിനിമയുടെ വമ്പൻ അപ്ഡേറ്റിന്റെ വിവരങ്ങളാണ് പുറത്തുവരുന്നത്. ‘കൈതി 2’വിന്റെ ടൈറ്റിൽ ടീസർ കാർത്തിയും ലോകേഷ് കനകരാജും ഉടൻ പുറത്തിറക്കുമെന്നാണ് റിപ്പോർട്ടുകൾ.
തമിഴ് സിനിമയിലെ ആരാധകർ ഏറ്റവും ആവേശത്തോടെ കാത്തിരിക്കുന്ന സിനിമാറ്റിക് യൂണിവേഴ്സായ ‘എൽസിയു’വിന്റെ അണിയറ പ്രവർത്തനങ്ങൾ ഉടൻ തന്നെ ആരംഭിക്കുമെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. അടുത്തിടെ ഓൺലൈനിൽ ചോർന്ന ‘കൈതി 2’ ടൈറ്റിൽ ടീസറിന്റെ സെൻസർ സർട്ടിഫിക്കറ്റ് പകർപ്പ് ആധികാരികമാണെന്നും റിപ്പോർട്ടുകളുണ്ട്.
ഏതായാലും കാർത്തിയും ലോകേഷ് കനഗരാജും ‘കൈതി’യുടെ പണിപ്പുരയിലേക്ക് കടക്കുകയാണെന്ന വാർത്ത ആരാധകരെ ആവേശത്തിലാക്കിയിട്ടുണ്ട്. ‘കൈതി’യുടെ തുടർഭാഗം 2026 മാർച്ചിൽ ഔദ്യോഗികമായി പുറത്തിറങ്ങുമെന്നാണ് വിവരം.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us