Advertisment

പ്രണയ ദിനം കളറാക്കാൻ ബ്രോമാൻസ് എത്തുന്നു. ചിത്രത്തിന്റെ ട്രെയ്‌ലർ പുറത്ത്

ഫൺ പാക്ക്ഡ് സിനിമയാണെന്ന സൂചന നൽകുന്ന ട്രെയിലറിൽ മാത്യൂ തോമസ്, അർജുൻ അശോകൻ, സം​ഗീത് പ്രതാപ്, മഹിമ നമ്പ്യാർ എന്നിവരെല്ലാം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.

author-image
ഫിലിം ഡസ്ക്
New Update
bromance

കൊച്ചി: ജോ ആൻഡ് ജോ, 18 പ്ലസ്, എന്നീ സിനിമകൾക്ക് ശേഷം അരുൺ ഡി ജോസ് സംവിധാനം ചെയ്യുന്ന ചിത്രം ബ്രോമാൻസിന്റെ ട്രെയ്‌ലർ പുറത്ത്.

Advertisment

അഡിയോസ് അമിഗോ എന്ന ചിത്രത്തിനു ശേഷം ആഷിക് ഉസ്മാന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ പുറത്തിറങ്ങുന്ന ചിത്രമാണ്  ബ്രോമാൻസ്. ചിത്രം പ്രണയ ദിനമായ ഫെബ്രുവരി 14നാണ് തിയേറ്ററുകളിലെത്തുന്നത്.


ഫൺ പാക്ക്ഡ് സിനിമയാണെന്ന സൂചന നൽകുന്ന ട്രെയിലറിൽ മാത്യൂ തോമസ്, അർജുൻ അശോകൻ, സം​ഗീത് പ്രതാപ്, മഹിമ നമ്പ്യാർ എന്നിവരെല്ലാം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ബിനു പപ്പുവിന്റെ ശബ്ദവും പശ്ചാത്തലത്തിൽ കേൾക്കാം. 


bromance1

കലാഭവന്‍ ഷാജോണ്‍, ശ്യാം മോഹന്‍, അംബരീഷ്, ഭരത് ബോപ്പണ്ണ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങള്‍. അരുണ്‍ ഡി ജോസ്, തോമസ് പി സെബാസ്റ്റ്യന്‍, രവീഷ്‌നാഥ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. 

എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍- ഖദീജ ആഷിഖ്, ഛായാഗ്രഹണം- അഖില്‍ ജോര്‍ജ്, എഡിറ്റിര്‍- ചമ്മന്‍ ചാക്കോ, സംഗീതം- ഗോവിന്ദ് വസന്ത, മേക്കപ്പ്- റൊണക്സ് സേവ്യര്‍, കോസ്റ്റ്യും- മാഷര്‍ ഹംസ, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- സുധാര്‍മ്മന്‍ വള്ളിക്കുന്ന്, കലാസംവിധാനം- നിമേഷ് എം താനൂര്‍ 

bromance2

ചീഫ് അസ്സോസിയേറ്റ് ഡയറക്ടര്‍- റിജിവന്‍ അബ്ദുല്‍ ബഷീര്‍, പോസ്റ്റര്‍സ്- യെല്ലോടൂത്ത്, സ്റ്റില്‍സ്- ബിജിത്ത് ധര്‍മ്മടം, രോഹിത് കെ സുരേഷ്, കണ്ടെന്റ് & മാര്‍ക്കറ്റിംഗ് ഡിസൈന്‍- പപ്പെറ്റ് മീഡിയ

Advertisment