ലിസ്റ്റിന്‍ സ്റ്റീഫന്‍ നിര്‍മ്മിക്കുന്ന ഒരു ദുരൂഹ സാഹചര്യത്തില്‍ സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയായി

എന്നാ താന്‍ കേസ് കൊട് എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിനുശേഷം കുഞ്ചാക്കോ ബോബനെ നായകനാക്കി രതീഷ് ബാലകൃഷ്ണന്‍ പൊതുവാള്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ഒരു ദുരൂഹ സാഹചര്യത്തില്‍.

author-image
മൂവി ഡസ്ക്
New Update
oru dhuruhh a

എന്നാ താന്‍ കേസ് കൊട് എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിനുശേഷം കുഞ്ചാക്കോ ബോബനെ നായകനാക്കി രതീഷ് ബാലകൃഷ്ണന്‍ പൊതുവാള്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ഒരു ദുരൂഹ സാഹചര്യത്തില്‍. ലിസ്റ്റിന്‍ സ്റ്റീഫന്‍ നിര്‍മ്മിക്കുന്ന സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയായി. ചിത്രം ഉടന്‍ തിയറ്ററുകളില്‍ എത്തും. 

Advertisment


മികച്ച ചിത്രങ്ങള്‍ നിര്‍മ്മിച്ചിട്ടുള്ള മാജിക് ഫ്രെയിംസിന്റെ ബാനറില്‍ ചാക്കോച്ചനും രതീഷ് പൊതുവാളും എത്തുന്നു എന്നത് പ്രേക്ഷകരുടെ പ്രതീക്ഷകള്‍ വീണ്ടും ഉയര്‍ത്തുന്നുണ്ട്. 



കുഞ്ചാക്കോ ബോബനും ഈ ചിത്രത്തിന്റെ നിര്‍മ്മാണത്തില്‍ പങ്കാളിയാകുന്നുണ്ട്. കുഞ്ചാക്കോ ബോബനൊപ്പം ദിലീഷ് പോത്തന്‍, സജിന്‍ ഗോപു, ചിദംബരം, ജാഫര്‍ ഇടുക്കി, ഷാഹി കബീര്‍, ശരണ്യ രാമചന്ദ്രന്‍, ദിവ്യ വിശ്വനാഥ് എന്നിവരും പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്.  



കോ പ്രൊഡ്യൂസര്‍ ജസ്റ്റിന്‍ സ്റ്റീഫന്‍, ലൈന്‍ പ്രൊഡ്യൂസര്‍ സന്തോഷ് കൃഷ്ണന്‍, പ്രൊഡക്ഷന്‍ ഇന്‍ ചാര്‍ജ് അഖില്‍ യശോധരന്‍, ക്യാമറ അര്‍ജുന്‍ സേതു, എഡിറ്റര്‍ മനോജ് കണ്ണോത്ത്, സംഗീതം ഡോണ്‍ വിന്‍സന്റ്, ആര്‍ട്ട് ഇന്ദുലാല്‍ കാവീദ്, സൗണ്ട് ഡിസൈന്‍ ശ്രീജിത്ത് ശ്രീനിവാസന്‍, സൗണ്ട് മിക്‌സിങ് വിപിന്‍ നായര്‍, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ നവീന്‍ പി തോമസ്, മേക്കപ്പ് റോണെക്‌സ് സേവ്യര്‍, കോസ്റ്റ്യൂം മെല്‍വി ജെ, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ദീപക് പരമേശ്വര്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ അജിത്ത് വേലായുധന്‍, സ്റ്റണ്ട് മാസ്റ്റര്‍ വിക്കി, അഡ്മിനിസ്‌ട്രേഷന്‍ ആന്‍ഡ് ഡിസ്ട്രിബ്യൂഷന്‍ ഹെഡ് ബബിന്‍ ബാബു, പി ആര്‍ ഒ മഞ്ജു ഗോപിനാഥ്, സ്റ്റില്‍സ് പ്രേംലാല്‍ പട്ടാഴി, ലൊക്കേഷന്‍ മാനേജര്‍ റഫീഖ് പാറക്കണ്ടി,
മാര്‍ക്കറ്റിംഗ് സൗത്ത് ഫ്രെയിംസ് എന്റര്‍ടൈന്‍മെന്റ്, ഡിജിറ്റല്‍ പ്രൊമോഷന്‍സ് മാര്‍ട്ടിന്‍ ജോര്‍ജ്, ആഷിഫ് അലി, അഡ്വര്‍ടൈസ്മെന്റ് ബ്രിങ്‌ഫോര്‍ത്ത്, ഡിസൈന്‍സ് ഓള്‍ഡ് മങ്ക്‌സ്, വിതരണം മാജിക് ഫ്രെയിംസ് റിലീസ്.