Advertisment

ഒന്നിച്ച് പ്രവർത്തിച്ചവരാണ്; പരാമർശം നിരാശാജനകം; മൻസൂർ അലിഖാന്റെ പ്രസ്താവനയിൽ വിമർശനവുമായി ലോകേഷ് കനകരാജ്

മൻസൂർ അലിഖാന്റെ പരാമർശത്തിനെതിരെ തൃഷ രംഗത്ത് എത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ലോകേഷ് കനകരാജിന്റെ പ്രതികരണം.

author-image
ഫിലിം ഡസ്ക്
New Update
lokesh trisha mansoor.jpg

ചെന്നൈ: നടി തൃഷയെക്കുറിച്ച് നടത്തിയ മോശം പരാമർശത്തിൽ മൻസൂർ അലിഖാനെ രൂക്ഷമായി വിമർശിച്ച് സംവിധായകൻ ലോകേഷ് കനകരാജ്. മൻസൂർ അലിഖാന്റെ മോശം പെരുമാറ്റത്തെ ശക്തമായി അപലപിക്കുന്നതായി അദ്ദേഹം പറഞ്ഞു. സഹപ്രവർത്തകരെ ബഹുമാനിക്കാൻ പഠിക്കണം എന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.

Advertisment

മൻസൂർ അലിഖാനിൽ നിന്നും ഉണ്ടായ മോശം പരാമർശം അങ്ങേയറ്റം നിരാശജനകമാണെന്ന് ലോകേഷ് കനകരാജ് പറഞ്ഞു. ഒന്നിച്ച് പ്രവർത്തിച്ചവരാണ് നമ്മൾ. സ്ത്രീകളെയും സഹപ്രവർത്തരെയുമെല്ലാം ബഹുമാനിക്കണം. അതിൽ ഒരു മേഖലയിലും യാതൊരു വിട്ടുവീഴ്ചയും ഇല്ല. അദ്ദേഹത്തിന്റെ പെരുമാറ്റത്തെ ശക്തമായി അപലപിക്കുന്നുവെന്നും ലോകേഷ് കൂട്ടിച്ചേർത്തു.

മൻസൂർ അലിഖാന്റെ പരാമർശത്തിനെതിരെ തൃഷ രംഗത്ത് എത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ലോകേഷ് കനകരാജിന്റെ പ്രതികരണം. തനിക്കെതിരെ മൻസൂർ അലിഖാൻ നടത്തിയ പരാമർശം അപലപനീയം എന്നായിരുന്നു തൃഷയുടെയും പ്രതികരണം. നടൻ മനുഷ്യരാശിയ്ക്ക് തന്നെ അപമാനം ആണെന്നും തൃഷ പറഞ്ഞിരുന്നു.

ഏതാനും നാളുകൾക്ക് മുൻപ് ഒരു പത്രസമ്മേളനത്തിലായിരുന്നു മൻസൂർ അലിഖാന്റെ പരാമർശം. അടുത്തിടെ പുറത്തിറങ്ങിയ ലിയോ എന്ന ചിത്രത്തിലാണ് മൻസൂർ അലിഖാനും തൃഷയും ഒന്നിച്ച് അഭിനയിച്ചത്. സിനിമയിൽ അഭിനയിക്കാൻ വിളിച്ചപ്പോൾ തൃഷയെ ബലാത്സംഗം ചെയ്യുന്ന സീൻ ഉണ്ടാകുമെന്നാണ് കരുതിയിരുന്നത്. എന്നാൽ അത്തരത്തിൽ ഒരു സീൻ ലഭിച്ചില്ലെന്നുമായിരുന്നു മൻസൂർ അലിഖാൻ പറഞ്ഞത്.

 

mansoor ali khan trisha lokesh kanakaraj
Advertisment