മൂവി ഡസ്ക്
Updated On
New Update
/sathyam/media/media_files/qf2EdJRKHK3BLmoewadC.png)
സിനിമ രംഗത്ത് താന്‍ അനുഭവിക്കേണ്ടിവന്ന ബുദ്ധിമുട്ടുകള്‍ തുറന്നുപറഞ്ഞ് നടി പ്രിയങ്ക. ലൈംഗിക ചുഷണം ഞാന്‍ അനുഭവിച്ചിട്ടില്ല. പക്ഷേ മറ്റുള്ളവരുടെ അനുഭവങ്ങള്‍ യാഥാര്‍ത്ഥ്യമല്ലെന്ന് പറഞ്ഞ് തള്ളിക്കളയാന്‍ ഇത്രകാലം ഈ സിനിമാ മേഖലയില്‍ നിന്ന ഒരു വ്യക്തി എന്ന നിലയിലും ഒരു സ്ത്രീയെന്ന നിലയിലും സാധിക്കില്ലെന്ന് താരം പറഞ്ഞു.
Advertisment
സിനിമയില്‍ പവര്‍ ഗ്രൂപ്പ് ഉണ്ടോ എന്ന് തനിക്കറിയില്ല. തൊഴില്‍ നിഷേധത്തിലേക്ക് വരികയാണെങ്കില്‍ പല മുഖ്യധാരാ സിനിമകളില്‍ നിന്നും തന്നെ ഒഴിവാക്കിയ സാഹചര്യമുണ്ടെന്ന് പ്രിയങ്ക പ്രതികരിച്ചു.
ഉത്തരവാദിത്തപ്പെട്ട സ്ഥാനത്തിരിക്കുന്നവര്‍ ആരോപണ വിധേയരാവുമ്പോള്‍ പദവിയില്‍ തുടരേണ്ട എന്ന തീരുമാനത്തെ സ്വാഗതം ചെയ്യുന്നു. തങ്ങളുടെ ഭാഗത്ത് തെറ്റ് പറ്റിയിട്ടില്ലെന്ന് തെളിയിക്കേണ്ടത് ആരോപണവിധേയരുടെ ഉത്തരവാദിത്തമാണെന്നും പ്രിയങ്ക പറഞ്ഞു.