Advertisment

ആഗ്രഹിച്ചത് എന്റെ അമ്മയെ പോലെ കൂടെ സപ്പോര്‍ട്ട് ചെയ്ത് നില്‍ക്കുന്ന ഒരാളെയാണ്. പലര്‍ക്കും അഹങ്കാരിയാണെന്ന തെറ്റിദ്ധാരണയുണ്ട്; മനസ് തുറന്ന് മഞ്ജരി

ഞങ്ങള്‍ ഒരുമിച്ച് പഠിച്ചവരാണെങ്കിലും ഞാന്‍ ജെറിനെ ക്ലാസില്‍ നോട്ടീസ് ചെയ്തിട്ടില്ല. ആന്‍സര്‍ ഷീറ്റ് മേടിക്കാന്‍ ചെല്ലുമ്പോഴുള്ള റോള്‍ നമ്പറുണ്ട്. ആ സമയത്ത് മാത്രമേ ജെറിന്‍ എന്ന പേര് എന്റെ മനസില്‍ ഉള്ളൂ.

author-image
ഫിലിം ഡസ്ക്
New Update
manjari jerin.jpg



മലയാള സിനിമയില്‍ പിന്നണി ഗാനരംഗത്ത് തന്റേതായ സ്ഥാനം നേടിയെടുക്കാന്‍ കഴിഞ്ഞ ഗായികയാണ് മഞ്ജരി.  പ്രഗല്‍ഭരായ സംഗീത സംവിധായകര്‍ക്കൊപ്പം ശ്രദ്ധേയമായ ഗാനങ്ങള്‍ പാടാന്‍ കഴിഞ്ഞത് മഞ്ജരിയെ കരിയറില്‍ തുണച്ചു. എന്നാല്‍ പിന്നീടിങ്ങോട്ട് മഞ്ജരിയുടെ അധികം പാട്ടുകള്‍ വന്നിട്ടില്ല. ഗായികയ്ക്ക് അവസരങ്ങള്‍ കുറഞ്ഞെന്ന അഭിപ്രായം ആരാധകര്‍ക്കുണ്ട്. സുഹൃത്തായ ജെറിനെയാണ് മഞ്ജരി വിവാഹം ചെയ്തത്. 

Advertisment

ഇരുവരും സ്‌കൂള്‍ പഠനകാലത്ത് ക്ലാസ്‌മേറ്റ്‌സായിരുന്നു. കഴിഞ്ഞ വര്‍ഷമായിരുന്നു ഇരുവരുടെയും വിവാഹം. ഇപ്പോഴിതാ വിവാഹ ജീവിതത്തെക്കുറിച്ച് തുറന്ന് സംസാരിക്കുകയാണ് മഞ്ജരി.  ഞങ്ങള്‍ ഒരുമിച്ച് പഠിച്ചവരാണെങ്കിലും ഞാന്‍ ജെറിനെ ക്ലാസില്‍ നോട്ടീസ് ചെയ്തിട്ടില്ല. ആന്‍സര്‍ ഷീറ്റ് മേടിക്കാന്‍ ചെല്ലുമ്പോഴുള്ള റോള്‍ നമ്പറുണ്ട്. ആ സമയത്ത് മാത്രമേ ജെറിന്‍ എന്ന പേര് എന്റെ മനസില്‍ ഉള്ളൂ. അതെന്താ ക്ലാസിലുള്ളവരെ ആരെയും ശ്രദ്ധിച്ചിട്ടില്ലേ എന്ന് ചിലര്‍ക്ക് തോന്നും. ഞാന്‍ കൂടുതലും എന്റെ ഗേള്‍സ് ഗ്യാങിന്റെ കൂടെ ആയിരുന്നു. 

കോളേജ് പഠനത്തിന് ശേഷമാണ് ഗ്രൂപ്പുകള്‍ വന്നത്. വാട്‌സാപ്പ് വന്ന ശേഷമാണ് എല്ലാവരും അങ്ങോട്ടും ഇങ്ങോട്ടും കണക്ട് ചെയ്തത്. അങ്ങനെയാണ് തമാശയും കാര്യങ്ങളുമൊക്കെ പറയുന്നത്. ഷൂട്ടിംഗിന് പോകുമ്പോള്‍ വിഷമിപ്പിക്കുന്നതോ ഇറിറ്റേറ്റ് ചെയ്യുന്നതോ ആയ കമന്റുകള്‍ വന്നാല്‍ ഞാന്‍ വിളിക്കും. ജെറിന്‍ തന്നെ സമാധാനിപ്പിക്കും. അങ്ങനെ കുറേ നേരം ഞങ്ങള്‍ സംസാരിച്ചു. അദ്ദേഹത്തെ അങ്ങ് കല്യാണം കഴിച്ചാലോ എന്നതിലേക്ക് വന്നു. 40 വയസായിട്ടും രണ്ട് പേര്‍ക്കും ആരെയും കിട്ടിയില്ലെങ്കില്‍ നമുക്ക് കല്യാണം കഴിച്ചാലോ എന്ന് അദ്ദേഹം പറഞ്ഞു.

എല്ലാ ഭാഗത്ത് നിന്നും നല്ല സപ്പോര്‍ട്ട് ഉണ്ട്. അവര്‍ വേറെ മതമാണ്. ഞാന്‍ മറ്റൊരു മതവും. പക്ഷെ അങ്ങനത്തെ യാതൊരു ചിന്തകളും ഇല്ല. എല്ലാവരും എല്ലാ ദൈവങ്ങളിലും വിശ്വസിക്കുന്നു. ഞങ്ങള്‍ സന്തോഷകരമായി പാട്ടും കൃഷിയും യാത്രകളുമായി സുഖമായി നടക്കുന്നെന്നും മഞ്ജരി വ്യക്തമാക്കി.

കഴിഞ്ഞ ദിവസം നല്‍കിയ അഭിമുഖത്തില്‍ പലര്‍ക്കും തന്നെക്കുറിച്ച് വന്ന തെറ്റിദ്ധാരണയെക്കുറിച്ച് മഞ്ജരി സംസാരിച്ചിട്ടുണ്ട്. അധികം സംസാരിക്കാത്ത പ്രകൃതമായതിനാല്‍ താന്‍ അഹങ്കാരിയാണെന്ന തെറ്റിദ്ധാരണ വന്നിരുന്നെന്ന് മഞ്ജരി ചൂണ്ടിക്കാട്ടി. ഒരു പരിധി വരെ ഇത് കരിയറിനെയും ബാധിച്ചിട്ടുണ്ടെന്നും ഗായിക തുറന്ന് പറഞ്ഞു. അധികം സംസാരിക്കാത്ത പ്രകൃതം ഇപ്പോള്‍ മാറിയെന്നും മഞ്ജരി വ്യക്തമാക്കി.

കഴിഞ്ഞ ദിവസം നല്‍കിയ അഭിമുഖത്തില്‍ പലര്‍ക്കും തന്നെക്കുറിച്ച് വന്ന തെറ്റിദ്ധാരണയെക്കുറിച്ച് മഞ്ജരി സംസാരിച്ചിട്ടുണ്ട്. അധികം സംസാരിക്കാത്ത പ്രകൃതമായതിനാല്‍ താന്‍ അഹങ്കാരിയാണെന്ന തെറ്റിദ്ധാരണ വന്നിരുന്നെന്ന് മഞ്ജരി ചൂണ്ടിക്കാട്ടി. ഒരു പരിധി വരെ ഇത് കരിയറിനെയും ബാധിച്ചിട്ടുണ്ടെന്നും ഗായിക തുറന്ന് പറഞ്ഞു. അധികം സംസാരിക്കാത്ത പ്രകൃതം ഇപ്പോള്‍ മാറിയെന്നും മഞ്ജരി വ്യക്തമാക്കി.

latest news manjari
Advertisment