Advertisment

'മറുപടി നീ....'നിവിൻ പോളി ചിത്രം 'ഏഴ് കടൽ ഏഴ് മലൈ'യിലെ ആദ്യഗാനം പുറത്ത്

author-image
ഫിലിം ഡസ്ക്
New Update
ezhukadan ezhu mala.jpg

നിവിൻ പോളിയെ നായകനാക്കി റാം സംവിധാനം ചെയ്യുന്ന 'ഏഴ് കടൽ ഏഴ് മലൈ'യിലെ ആദ്യഗാനം പുറത്തിറങ്ങി. 'മറുപടി നീ' എന്ന് തുടങ്ങുന്ന ഗാനത്തിന്റെ ലിറിക്കൽ വീഡിയോയാണ് പുറത്തുവിട്ടത്. യുവാൻ ശങ്കർ രാജയുടെ ഈണത്തിന് മദൻകർക്കി വരികളെഴുതിയ ഗാനം ആലപിച്ചിരിക്കുന്നത് യുവാൻ ശങ്കർ രാജയും നടൻ സിദ്ധാർത്ഥും ചേർന്നാണ്.

Advertisment

 നേരത്തെ റോട്ടർഡാം ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ വെച്ച് നടന്ന പ്രീമിയർ ഷോക്ക് ചിത്രത്തിന് മികച്ച പ്രതികരണങ്ങൾ ലഭിച്ചിരുന്നു. വിവിധ രാജ്യങ്ങളിൽ നിന്നുള്ളവർ മാറ്റുരക്കുന്ന ഫിലിം ഫെസ്റ്റിവലിൽ നിരൂപകരിൽ നിന്നും പ്രേക്ഷകരിൽ നിന്നും ഗംഭീര പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചത്. ബിഗ് സ്‌ക്രീൻ കോമ്പറ്റീഷൻ എന്ന മത്സരവിഭാഗത്തിലേക്ക് ഔദ്യോഗികമായിട്ടായിരുന്നു ചിത്രം തിരഞ്ഞെടുക്കപ്പെട്ടത്.

 

Advertisment