പൂര്‍ണ്ണമായും രാഷ്ട്രീയത്തിലേക്ക് സജീവമാകാന്‍ ഒരുങ്ങുന്ന ദളപതി വിജയ്‌യുടെ അവസാന ചിത്രം സംവിധാനം ചെയ്യുക എച്ച് വിനോദ്. ചെന്നൈയില്‍ നടന്ന ഒരു അവാര്‍ഡ് നിശയില്‍ സംവിധായകന്‍ തന്നെയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ഈ വിഷയത്തെ കുറിച്ച് ഇതാദ്യമായാണ് എച്ച്. വിനോദ് പ്രതികരിക്കുന്നത്.
വിജയ്‌യുടെ 69-ാം ചിത്രമായിരിക്കും ഇത്. ഇതൊരു സമ്പൂര്‍ണ കൊമേഴ്‌സ്യല്‍ സിനിമയായിരിക്കുമെന്നും രാഷ്ട്രീയമായിരിക്കില്ല പറയുക എന്നും സംവിധായകന്‍ വ്യക്തമാക്കി.
വെങ്കട് പ്രഭു സംവിധാനം ചെയ്യുന്ന ദി ഗ്രേറ്റസ്റ്റ് ഓള്‍ ടൈം ആണ് വിജയ്‌യുടെതായി ഇനി റിലീസിന് ഒരുങ്ങുന്നത്.