താൻ പറഞ്ഞ നിലപാടുകൾ വിപരീതമായി ഉദ്ദേശിക്കുന്ന തരത്തിലേക്ക് എഡിറ്റ് ചെയ്താണ് പ്രചരിപ്പിക്കുന്നത്: കനി കുസൃതി

author-image
മൂവി ഡസ്ക്
New Update
6757777

ബിരിയാണി എന്ന ചിത്രത്തിനെ കുറിച്ച് താൻ പറയാത്ത അഭിപ്രായങ്ങൾ നൽകിയതിനെ കുറിച്ച് ഇപ്പോൾ വ്യക്തമാക്കിയിരിക്കുകയാണ് കനി. ബിരിയാണിയിൽ അഭിനയിച്ചതിനെച്ചൊല്ലി ധാരാളം ചർച്ചകൾ സോഷ്യൽ മീഡിയയിൽ നടക്കുന്ന സാഹചര്യത്തിൽ ആണ് കനിയുടെ ഈ പോസ്റ്റ്. താൻ നൽകാത്ത അഭിപ്രായങ്ങൾ ചില ഓൺലൈൻ മാധ്യമങ്ങൾ വിപരീതമായി നൽകിയെന്നും കനി പറഞ്ഞു .

Advertisment

കനിയുടെ ഫേസ്ബുക് പോസ്റ്റ്

പായൽ കപാഡിയയുടെ All we imagine as light എന്ന ഞാൻ കൂടി ഭാഗമായ ചിത്രം കാൻ ഫെസ്റ്റിവലിൽ മത്സര വിഭാഗത്തിൽ പ്രദർശിപ്പിക്കപ്പെട്ടപ്പോൾ, ഫെസ്റ്റിവൽ വേദിയിലെ എൻ്റെ പാലസ്തീൻ ഐക്യദാർഢ്യത്തിൻ്റെ പാശ്ചാത്തലത്തിൽ, മലയാളത്തിൽ സജിൻ ബാബു സംവിധാനം ചെയ്ത ബിരിയാണി എന്ന ചിത്രത്തിൽ ഞാൻ അഭിനയിച്ചതിനെച്ചൊല്ലി ധാരാളം ചർച്ചകൾ സോഷ്യൽ മീഡിയയിൽ നടക്കുന്നുണ്ട്. ഈ സാഹചര്യത്തിൽ ഞാൻ നൽകാത്ത അഭിമുഖങ്ങളും എൻ്റേതല്ലാത്ത അഭിപ്രായങ്ങളും നിലപാടുകളും ചില ഓൺലൈൻ മാധ്യമങ്ങളിൽ കാണുകയുണ്ടായി.
ഞാൻ മറ്റു മാധ്യമങ്ങളിൽ പരസ്യമായി പ്രകടിപ്പിച്ച നിലപാടുകളെയും അഭിപ്രായങ്ങളെയും ഞാൻ പറഞ്ഞ അർത്ഥത്തിൽ നിന്നും തികച്ചും വിപരീതമായി അവർ ഉദ്ദേശിക്കുന്ന തരത്തിലേക്ക് എഡിറ്റ് ചെയ്താണ് ഇക്കൂട്ടർ ഇൻടറ്‌വിു വീഡിയോയും മറ്റ് ഉള്ളടക്കങ്ങളും പ്രചരിപ്പിക്കുന്നത്. ഇത് എൻ്റെ അറിവോടെ സംഭവിക്കുന്നതല്ല എന്ന കാരണത്താൽ തന്നെ പ്രസ്തുത ഉള്ളടക്കങ്ങളിലെ ആരോപണങ്ങൾക്കും അഭിപ്രായങ്ങൾക്കും ഞാൻ ഒരു തരത്തിലും ഉത്തരവാദിയല്ല എന്നു പറയട്ടെ.. PS : ഇത് മലയാളത്തിൽ മാത്രമേ എഴുതേണ്ടി വന്നു എന്നുള്ളത് പ്രത്യേകം ശ്രദ്ധിക്കുമല്ലോ
Advertisment