Advertisment

ഉണ്ണി മുകുന്ദന്റെ ജയ് ഗണേഷ് നാളെ മുതൽ ഒടിടിയിൽ

author-image
മൂവി ഡസ്ക്
New Update
jai-ganesah.jpg

ഉണ്ണി മുകുന്ദൻ നായകനായെത്തിയ ചിത്രം ജയ് ഗണേഷ് നാളെ മുതൽ ഒടിടിയിൽ . സസ്പെൻസ്,സർപ്രൈസ്, ട്വിസ്റ്റ് എന്നിവ ഉൾപ്പെടുത്തി കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ആസ്വദിക്കാൻ സാധിക്കുന്ന വിധം ഒരുക്കിയ ചിത്രം വിഷു റിലീസ് ആയി ഏപ്രിൽ 11നാണ് റിലീസിനെത്തിയത്.

Advertisment

രഞ്ജിത്ത് ശങ്കർ തിരക്കഥ, സംവിധാനം നിർവഹിച്ച ചിത്രം ഡ്രീംസ് എൻ ബിയോണ്ട്, ഉണ്ണിമുകുന്ദൻ ഫിലിംസ് എന്നീ ബാനറുകളിൽ രഞ്ജിത്ത് ശങ്കറും ഉണ്ണിമുകുന്ദനും ചേർന്നാണ് നിർമിച്ചിരിക്കുന്നത്. ഗണേഷ് എന്ന സൂപ്പർ ഹീറോയുടെ കഥയാണ് ചിത്രം പറയുന്നത്.

മഹിമ നമ്പ്യാരാണ് നായിക. ജോമോൾ, ഹരീഷ് പേരടി, അശോകൻ, രവീന്ദ്ര വിജയ്, നന്ദു, ശ്രീകാന്ത് കെ വിജയൻ, ബെൻസി മാത്യൂസ് തുടങ്ങിയവരും ചിത്രത്തിലുണ്ട്. മാളികപ്പുറത്തിന് ശേഷം തിയേറ്ററുകളിലെത്തിയ ഉണ്ണി മുകുന്ദൻ ചിത്രമാണിത്.

Advertisment