Advertisment

പ്രണവ് മോഹൻലാൽ തെലുങ്കിലേക്ക്? തുടക്കം സൂപ്പർ ഹിറ്റ് ചിത്രങ്ങളുടെ സംവിധായകനൊപ്പമെന്ന് റിപ്പോർട്ട്

author-image
മൂവി ഡസ്ക്
New Update
desktop-wallpaper-pranav-mohanlal-to-star-in-priyadarshan-s-marakkar-arabikkadalinte-simham-pranav-mohanlal

ദുൽഖർ സൽമാൻ, ഫഹദ് ഫാസിൽ എന്നിവർക്ക് പിന്നാലെ പ്രണവ് മോഹൻലാലും തെലുങ്കിലേക്ക് ചുവടുവെക്കാൻ ഒരുങ്ങുന്നതായി റിപ്പോർട്ട്. കൊരട്ടല ശിവ സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെയാണ് നടന്റെ സിനിമ പ്രവേശനമെന്നാണ് തെലുങ്ക് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. കൊരട്ടല ശിവ സംവിധാനം ചെയ്യുന്ന ദേവര എന്ന ചിത്രത്തിന് ശേഷം അടുത്ത വർഷത്തോടെ സിനിമയുടെ ചിത്രീകരണം ആരംഭിക്കുമെന്നാണ് വിവരം.

Advertisment

പുഷ്പ', 'പുഷ്പ 2', 'ജനത ഗാരേജ്' തുടങ്ങിയ സിനിമകൾ നിർമിച്ച മൈത്രി മൂവി മേക്കേഴ്‌സ് ആണ് ചിത്രം നിർമിക്കുന്നത്. പ്രണവിനൊപ്പം മറ്റൊരു തെലുങ്ക് നടനും ചിത്രത്തിലുണ്ടാകുമെന്നും റിപ്പോർട്ടുകളുണ്ട്. എന്നാൽ ചിത്രത്തെക്കുറിച്ചുള്ള ഔദ്യോഗിക പ്രഖ്യാപനം ഇതുവരെയുണ്ടായിട്ടില്ല. പ്രണവ് മോഹൻലാലുമായിട്ടുള്ള ചർച്ചകൾ പുരോഗമിക്കുകയാണെന്നാണ് വിവരം.

Advertisment