വിവാഹിതനായ നടനുമായി സായ് പല്ലവി പ്രണയത്തിൽ? പുതിയ പ്രണയം ചർച്ചയാകുന്നു

author-image
മൂവി ഡസ്ക്
New Update
sai pallavi

നടി സായ് പല്ലവി വീണ്ടും തൻ്റെ സ്വകാര്യ ജീവിതത്തെ കുറിച്ചുള്ള വാർത്തകളിൽ നിറയുകയാണ്. നേരത്തെ സായ് പല്ലവിയുടെ വിവാഹം രഹസ്യമായി നടന്നതായി വാർത്തകൾ പ്രചരിച്ചിരുന്നു. എന്നാൽ ഇത്തവണ വിവാഹിതനായ നടനുമായി നടി പ്രണയത്തിലാണ് എന്ന പേരിലാണ് വിഷയം ചർച്ചയാകുന്നത്. നടി വിവാഹിതനും രണ്ട് കുട്ടികളുടെ പിതാവുമായ ഒരാളുമായി ഡേറ്റിംഗ് നടത്തുന്നുണ്ടെന്നാണ് റിപോർട്ടുകൾ.

Advertisment

ഈ വാർത്തകളോട് താരം ഇതുവരെ പ്രതികരിച്ചിട്ടില്ല. നടന്‍ ആരെന്ന് ഇതുവരേയും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടില്ല.

ഇന്ദു റബേക്ക വർഗീസ് എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ‘അമരൻ’ എന്ന തമിഴ് ചിത്രത്തിൻ്റെ റിലീസിനായി കാത്തിരിക്കുകയാണ് സായ് പല്ലവി. നാഗ ചൈതന്യ നായകനാകുന്ന ‘തണ്ടേൽ’, രൺബീർ കപൂറിനൊപ്പം തൻ്റെ കന്നി ബോളിവുഡ് ചിത്രം ‘രാമായണം’ എന്നിവയുടെ ഷൂട്ടിംഗിലാണ് സായ് .

Advertisment