ഫ്രണ്ട്‌റോ പ്രൊഡക്ഷൻസിൻ്റെ ബാനറിൽ റിനീഷ് കെ.എൻ നിർമ്മിച്ച് ഹ്യൂമർ ആക്ഷൻ ത്രില്ലർ ജോണറിൽ പുറത്തെത്തുന്ന സാഹസം എന്ന ചിത്രത്തിലെ താരങ്ങളെ പരിചയപ്പെടുത്തി അണിയറപ്രവർത്തകർ.
ബിബിൻ കൃഷ്ണ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ പ്രേക്ഷകരുടെ ഇഷ്ടതാരങ്ങളെ പരിചയപ്പെടുത്തുകയാണ് അറിയറപ്രവർത്തകർ. ആരാധകർക്ക് സന്തോഷം നൽകുന്ന പ്രഖ്യാപനം അൽത്താഫ് സലീമിന്റേതാണ്. അൽത്താഫിന് സാഹസികരുടെ ലോകത്തേക്ക് സ്വാഗതം എന്ന പോസ്റ്ററാണ് സാഹസം ടീം ഒടുവിൽ പുറത്തുവിട്ടത്.
ആക്ഷൻ ഹീറോ ആയ ബാബു ആൻ്റണിയുടെയും നടൻ നരേൻ, ശബരീഷ് വർമ്മ ,റംസാൻ, ജീവാ ജോസഫ്, സജിൻ ചെറുകയിൽ, അജുവർഗീസ് എന്നിവരുടെ സാന്നിദ്ധ്യം അവരുടെ ഫസ്റ്റ്ലുക്കോടെ നേരത്തെ പുറത്തുവിട്ടിരുന്നു.
http://dhunt.in/Zpd9J
ഇവർക്കു പുറമേ ബൈജു സന്തോഷ്, യോഗി ജാപി, ഹരി ശിവറാം, ടെസ്സാ ജോസഫ്, വർഷാരമേഷ് എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു.
തിരക്കഥ -സംഭാഷണം - ബിബിൻ കൃഷ്ണ, യദുകൃഷ്ണ, ദയാ കുമാർ. ഗാനങ്ങൾ - വിനായക് ശശികുമാർ -വൈശാഖ് സുഗുണൻ, സംഗീതം - ബിബിൻ ജോസഫ്. ഛായാഗ്രഹണം - ആൽബി. എഡിറ്റിംഗ് -കിരൺ ദാസ്. കലാസംവിധാനം - സുനിൽ കുമാരൻ. മേക്കപ്പ് - സുധി കട്ടപ്പന
കോസ്റ്റ്യും - ഡിസൈൻ -അരുൺ മനോഹർ. നിശ്ചല ഛായാഗ്രഹണം -ഷൈൻ ചെട്ടികുളങ്ങര.
ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ - പാർത്ഥൻ. അസ്സോസ്സിയേറ്റ് ഡയറക്ടർ -നിധീഷ് നമ്പ്യാർ. ഡിസൈൻ - യെല്ലോ ടൂത്ത്. ആക്ഷൻ ഫീനിക്സ് പ്രഭു, ഡിസ്ട്രിബ്യൂഷൻ ഹെഡ് - പ്രദീപ് മേനോൻ. എക്സിക്കുട്ടീവ്. പ്രൊഡ്യൂസർ- ഷിനോജ് ഒടാണ്ടയിൽ, രഞ്ജിത്ത് ഭാസ്ക്കരൻ. പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്സ് - ജിതേഷ് അഞ്ചുമന, ആൻ്റെണി കുട്ടമ്പുഴ. പ്രൊഡക്ഷൻ കൺട്രോളർ - ഷിഹാബ് വെണ്ണല. സ്പൈർ പ്രൊഡക്ഷൻസ് ഈ ചിത്രം പ്രദർശനത്തിനെത്തിക്കുന്നുവെന്നും പ്രമുഖ പിആർഓ വാഴൂർ ജോസ് അറിയിച്ചു.