മലയാളത്തിന്റെ പ്രിയപ്പെട്ട താരമാണ് മഞ്ജു വാര്യർ. മലയാളികളുടെ ലേഡി സൂപ്പർസ്റ്റാർ പദവി നേടിയെടുത്ത ഏക നടിയാണ് മഞ്ജു. 14 വർഷങ്ങൾക്കു ശേഷം അഭിനയത്തിലേക്ക് തിരിച്ചെത്തിയ മഞ്ജു വാര്യർ ഇന്ന് മലയാളത്തില്‍ ഏറ്റവും അധികം ശമ്പളം വാങ്ങുന്ന താരങ്ങളില്‍ ഒരാളാണ്.
അടുത്തിടെ ഒരു ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ തന്റെ ഏറ്റവും വലിയ വിഷമത്തിനെ കുറിച്ച് സംസാരിക്കുകയായണ് നടി. ആ വേദന ഇപ്പോഴും തന്റെ മനസ്സിൽ ഉണ്ടെന്ന് നടി പറയുന്നു.
മഞ്ജു വാര്യരുടെ വാക്കുകൾ:
‘ഓരോ നിമിഷവും അച്ഛന്‍ ഉള്ളിലുണ്ട്. എത്ര വര്‍ഷം കഴിഞ്ഞാലും ആ വേദനയുടെ അംശമൊന്നും കുറയാന്‍ പോവുന്നുമില്ല. അതെപ്പോഴുമുണ്ടാവും. പക്ഷേ ജീവിതത്തില്‍ പിന്നെയും മുന്നോട്ട് പോയല്ലേ നിവൃത്തിയുള്ളൂ. വേറൊരാള്‍ക്കും ഒരിക്കലും ആ വേദന കുറയ്ക്കാന്‍ പറ്റില്ല. നമ്മള്‍ തന്നെ അതിനെ നേരിട്ട് കൈകാര്യം ചെയ്യുകയേ വഴിയുള്ളൂ,’ മഞ്ജു വാര്യര്‍ പറയുന്നു.