നീരജ് മാധവിന്റെ പുതിയ റാപ്പ് സോങ് ‘ഓൾഡ് സ്കൂൾ ലേഡി ’ റിലീസ് ചെയ്തു- വീഡിയോ

author-image
ഫിലിം ഡസ്ക്
New Update
old school lady

മലയാള സിനിമയിലെ ജനപ്രിയ നടനും റാപ്പർ കൂടിയായ നീരജ് മാധവ് തന്റെ പുതിയ റാപ്പ് സോങ് ‘‘ഓൾഡ് സ്കൂൾ ലേഡി’ റിലീസ് ചെയ്തു. നീരജിന്റെ മുൻ ഹിറ്റ് ഗാനമായ "ബല്ലാത്ത ജാതി" ക്കു ശേഷം, ഈ പുതിയ ഗാനം ആരാധകർ ഏറെ ആകാംക്ഷയോടെയാണ് കാത്തിരുന്നത്. നീരജ് മാധവിന്റെ ഔദ്യോഗിക യൂട്യൂബ്  ചാനലിലൂടെയാണ് ഗാനം റിലീസ് ചെയ്തത്.

Advertisment

ഈ ഗാനം മലയാളികളുടെ പഴയ ഓർമ്മകളെ പുതുക്കുന്നതായി മാറുകയാണ്. 1978-ലെ എവർഗ്രീൻ മലയാളം സിനിമാഗാനമായ ‘മാടപ്രാവേ വാ’ എന്ന ഗാനം ഉപയോഗിച്ചാണ് ഗാനം ആരംഭിക്കുന്നത്. കമൽ ഹാസനും, സരീനാ വഹാബും അഭിനയിച്ച ‘മദ നോത്സവം’ എന്ന ചിത്രത്തിലെ ഈ പാട്ട് മലയാള സിനിമാ സംഗീത ചരിത്രത്തിൽ അപൂർവമായ ഒരു മധുരഗാനമായിരുന്നു.

നീരജിന്റെ ഈ പുതിയ റാപ്പ് ഗാനം പഴയകാല ഹിറ്റ് സംഗീതവും ആധുനിക റാപ്പ് ശൈലിയും കലർത്തി പുതിയൊരു അനുഭവമായി മാറ്റിയിട്ടുണ്ട്. പഴമയുടെ സൗന്ദര്യവും പുതിയ തലമുറയുടെ എനർജിയും ചേർന്നതാണ്  ഈ ഗാനം.   ഈ ഗാനത്തിന്റെ വരികളും സംഗീതവും പ്രകടനവും നീരജ് മാധവിന്റേതാണ്

Advertisment