Advertisment

''മുതിര്‍ന്ന കോമഡി നടന്‍ എന്നെ ലൈംഗികമായി അതിക്രമിച്ചു, അയാള്‍ എന്നോട് ഡബിള്‍ മീനിംഗില്‍ സംസാരിക്കുകയും രാത്രി രഹസ്യമായി തന്റെ കാരവാനിലേക്ക് വരണമെന്ന് പറയുകയും ചെയ്തു"; ഒരു മുതിര്‍ന്ന നടനില്‍ നിന്നുമുണ്ടായ മോശം അനുഭവം വെളിപ്പെടുത്തി പ്രഗതി

author-image
ഫിലിം ഡസ്ക്
New Update
pregathi.jpg

തെലുങ്കി അറിയപ്പെടുന്ന ഒരു നടിയാണ് പ്രഗതി.   പ്രശസ്തമായ നിരവധി സിനിമകളിലായി ധാരാളം കഥാപാത്രങ്ങള്‍ അവതരിപ്പിച്ചിട്ടുള്ള പ്രഗതി ഒട്ടുമിക്ക സൂപ്പര്‍താരങ്ങളുടെയും നായികയായിട്ടുണ്ട്. ഇപ്പോൾ സിനിമയ്ക്കൊപ്പം സീരിയലുകളിലും നടി സജീവമാണ്. 

Advertisment

ഇപ്പോൾ ഇതാ തനിക്ക് ഒരു മുതിര്‍ന്ന നടനില്‍ നിന്നുമുണ്ടായ മോശം അനുഭവം വെളിപ്പെടുത്തുകായണ് പ്രഗതി.  തെലുങ്കില്‍ മാത്രമല്ല തമിഴിലും കന്നഡയിലും മലയാളത്തിലും പ്രഗതി അഭിനയിച്ചിട്ടുണ്ട്. ഒരു പ്രമുഖ നടന്‍ തന്നോട് മോശമായി പെരുമാറിയെന്നാണ് നടിയുടെ വെളിപ്പെടുത്തല്‍. തനിക്ക് വര്‍ഷങ്ങളായി അറിയുന്ന ആളാണ് ആ നടന്‍ എന്നും പ്രഗതി പറയുന്നുണ്ട്.

വാക്കുകൾ ഇങ്ങനെ 

''ഒരു സിനിമയുടെ സെറ്റില്‍ വച്ചായിരുന്നു സംഭവം. രാവിലെ പതിനൊന്ന് മണിയായിട്ടുണ്ടാകും. വളരെ മുതിര്‍ന്ന കോമഡി നടന്‍ എന്നെ ലൈംഗികമായി അതിക്രമിച്ചു. അയാള്‍ എന്നോട് ഡബിള്‍ മീനിംഗില്‍ സംസാരിക്കുകയും രാത്രി രഹസ്യമായി തന്റെ കാരവാനിലേക്ക് വരണമെന്ന് പറയുകയും ചെയ്തു. എന്നാല്‍ അന്നത്തെ ദിവസം ഷൂട്ട് തീരുന്നത് വരെ ഞാന്‍ പ്രശ്‌നത്തിനൊന്നും പോയില്ല

 പിന്നീട് ഞാന്‍ അയാളെ എന്റെ കാരവനിലേക്ക് വിളിച്ചു. അയാളെ ഞാന്‍ ഒറ്റയ്ക്ക് മാറ്റിയിരുത്തി സംസാരിച്ചു. എപ്പോഴെങ്കിലും ഞാന്‍ നിങ്ങള്‍ക്ക് തെറ്റായ സിഗ്നല്‍ തന്നിട്ടുണ്ടോ എന്ന് ചോദിച്ചു. എഫ്‌പോഴും നിങ്ങള്‍ക്ക് എന്നോട് ഇങ്ങനെ പെരുമാറാം എന്ന് തോന്നിപ്പിക്കുന്ന തരത്തിലുള്ള ബോഡി ലാഗ്വേജ് ഞാന്‍ കാണിച്ചിട്ടുണ്ടോ എന്നും ചോദിച്ചു. ഇല്ലെന്നായിരുന്നു അയാളുടെ മറുപടി. നിങ്ങള്‍ എന്നോട് തെറ്റായാണ് പെരരുമാറിയത്. വളരെ വൃത്തികെട്ട പെരുമാറ്റമായിരുന്നു. അവിടെ വച്ച് തന്നെ നിങ്ങളെ നാണം കെടുത്താന്‍ പറ്റുമായിരുന്നു. നിങ്ങളുടെ ഇത്രയും കാലത്തെ ഇമേജ് തകര്‍ക്കണ്ട എന്ന് കരുതിയാണ് വിട്ടത്'' 

എന്നാണ് പ്രഗതി പറയുന്നത്.

Advertisment