പൃഥ്വിരാജിനെ നായകനാക്കി ജയന്‍ നമ്പ്യാര്‍ സംവിധാനം ചെയ്യുന്ന വിലായത്ത് ബുദ്ധ ചെറുതോണിയില്‍ ചിത്രീകരണം പൂര്‍ത്തിയാക്കി

പൃഥ്വിരാജിനെ നായകനാക്കി ജയന്‍ നമ്പ്യാര്‍ സംവിധാനം ചെയ്യുന്ന വിലായത്ത് ബുദ്ധ  ഇടുക്കി, ചെറുതോണിയില്‍ ചിത്രീകരണം പൂര്‍ത്തിയാക്കി. നായകന്‍ പൃഥ്വിരാജ് തന്നെയാണ് ഈ വിവരം സോഷ്യല്‍ മീഡിയ വഴി അറിയിച്ചത്. 

author-image
മൂവി ഡസ്ക്
New Update
prihthi

കൊച്ചി: പൃഥ്വിരാജിനെ നായകനാക്കി ജയന്‍ നമ്പ്യാര്‍ സംവിധാനം ചെയ്യുന്ന വിലായത്ത് ബുദ്ധ  ഇടുക്കി, ചെറുതോണിയില്‍ ചിത്രീകരണം പൂര്‍ത്തിയാക്കി. നായകന്‍ പൃഥ്വിരാജ് തന്നെയാണ് ഈ വിവരം സോഷ്യല്‍ മീഡിയ വഴി അറിയിച്ചത്. 

Advertisment


ചിത്രീകരണത്തിനിടെ പൃഥ്വിരാജിന്റെ കാലിന് പരിക്ക് പറ്റിയതിനെത്തുടര്‍ന്ന് ചിത്രീകരണം നീണ്ടുപോയ ചിത്രമാണ് ഇത്. മോഹന്‍ലാലിനെ നായകനാക്കി സംവിധാനം ചെയ്യുന്ന എമ്പുരാന്റെ ഷൂട്ട് പൂര്‍ത്തീകരിച്ചതിന് ശേഷമാണ് പൃഥ്വിരാജ് വിലായത്ത് ബുദ്ധയില്‍ വീണ്ടും ജോയിന്‍ ചെയ്യുന്നത്. ഡിസംബര്‍ ഒന്നാം തീയതി മലമ്പുഴയിലാണ് എമ്പുരാന് പാക്കപ്പ് ആയത്.



രണ്ട വര്‍ഷത്തിലേറെ നീണ്ട ഷൂട്ടിന് ശേഷമാണ് ഷൂട്ടിംഗ് പൂര്‍ത്തിയാക്കുന്നതെന്ന് പൃഥ്വി പോസ്റ്റില്‍ പറയുന്നുണ്ട്. വളരെ പരിശ്രമങ്ങള്‍ നിറഞ്ഞ ഒരു സിനിമയായിരുന്നു ഇതെന്ന് പൃഥ്വിയുടെ പോസ്റ്റില്‍ നിന്നും വ്യക്തമാണ്. 


ഉര്‍വ്വശി തിയറ്റേഴ്‌സിന്റെ ബാനറില്‍ സന്ദീപ് സേനനാണ് വിലായത്ത് ബുദ്ധയുടെ നിര്‍മ്മാണം. ചിത്രത്തിലെ നിര്‍ണ്ണായകമായ രംഗങ്ങളും ആക്ഷനുകളുമൊക്കെ അവസാന ഷെഡ്യൂളിലാണ് ചിത്രീകരിച്ചത്. ചെറുതോണിക്ക് പുറമെ മറയൂരിലും വിലായത്ത് ബുദ്ധ ചിത്രീകരിച്ചു. 



ഷമ്മി തിലകനാണ് ഭാസ്‌കരന്‍ മാഷ് എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. അനു മോഹന്‍, പ്രശസ്ത തമിഴ് നടന്‍ ടി ജെ അരുണാചലം, രാജശീ നായര്‍ എന്നിവരും പ്രധാന താരങ്ങളാണ്. 


പ്രിയംവദ കൃഷ്ണനാണ് നായിക. ജേക്‌സ് ബിജോയ്‌യുടേതാണ് സംഗീതം. ഛായാഗ്രഹണം അരവിന്ദ് കശ്യപ്, രണദിവെ, എഡിറ്റിംഗ് ശ്രീജിത്ത് സാരംഗ്, കലാസംവിധാനം ബംഗ്‌ളാന്‍, മേക്കപ്പ് മനു മോഹന്‍, കോസ്റ്റ്യൂം ഡിസൈന്‍ സുജിത് സുധാകര്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ കിരണ്‍ റാഫേല്‍.


 അസോസിയേറ്റ് ഡയറക്ടേഴ്‌സ് വിനോദ് ഗംഗ, സഞ്ജയന്‍ മാര്‍ക്കോസ്, പ്രൊജക്റ്റ് ഡിസൈനര്‍ മനു ആലുക്കല്‍, ലൈന്‍ പ്രൊഡ്യൂസര്‍ രഘു സുഭാഷ്ചന്ദ്രന്‍, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ സംഗീത് സേനന്‍, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്‌സ് രാജേഷ് മേനോന്‍, നോബിള്‍ ജേക്കബ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ അലക്‌സ് ഇ കുര്യന്‍. ചിത്രീകരണം പുരോഗമിക്കുന്ന ഈ ചിത്രം ഉര്‍വ്വശി പിക്‌ച്ചേഴ്‌സ് പ്രദര്‍ശനത്തിനെത്തിക്കുന്നു. പിആര്‍ഒ വാഴൂര്‍ ജോസ്, ഫോട്ടോ സിനറ്റ് സേവ്യര്‍.