Advertisment

"നജീബെന്ന മനുഷ്യൻ ജീവിച്ച ജീവിതവുമായി യാതൊരു രീതിയിലും താരതമ്യം ചെയ്യാൻ കഴിയില്ല, എങ്കിലും ഞങ്ങളുടേതായ രീതിയിൽ ഇതൊരു നീണ്ട യാത്ര തന്നെയായിരുന്നു, അത്തരമൊരു യാത്രകളൊന്നും എല്ലാ സിനിമകൾക്കും കിട്ടരുതേ എന്നാണ് പ്രാർത്ഥിക്കുന്നത്, ഞങ്ങൾക്കുണ്ടായ അനുഭവങ്ങളിൽ എല്ലാക്കാലവും നന്ദിയോടെ ഓർമിക്കും"; ആടുജീവിതത്തെ കുറിച്ച് പ്രിത്വിരാജ് പറയുന്നു

author-image
ഫിലിം ഡസ്ക്
New Update
PRITHVI AADUJEEVITHAM.jpg

പ്രിത്വിരാജ് എന്ന നടന്റെ അഭിനയ ജീവിതത്തിലെ നാഴികകല്ല് ആവാൻ പോകുന്ന ചിത്രമാണ് ബ്ലെസി സംവിധാനം ചെയ്യുന്ന ആടുജീവിതം  എന്ന ചിത്രം. ആടുജീവിതത്തിനായുള്ള യാത്രക്കിടയിൽ തന്റെ ജീവിതം ഒരുപാട് മാറിയെന്ന് നടൻ പ്രിത്വിരാജ് പറയുന്നു . 

Advertisment

പ്രിത്വിരാജിന്റെ വാക്കുകൾ 

"ഒരു നടൻ എന്ന നിലയിൽ ഒരുപാട് മാറ്റങ്ങളുണ്ടായെന്ന് വിശ്വസിക്കുന്നു , ഒരു സിനിമാ പ്രവർത്തകനെന്ന നിലയിൽ ഒരുപാട് മാറ്റങ്ങൾ സംഭവിച്ചു. സിനിമാ നടനോ, രചയിതാവോ, സംവിധായകനോ ആയിട്ടല്ല ഒരു മനുഷ്യനെന്ന നിലയിലാണ് ആടുജീവിതം എന്നെ  ഏറ്റവുമധികം സ്വാധീനിച്ചത്. ഇനിയങ്ങോട്ടുള്ള എന്റെ സിനിമാ ജീവിതത്തെയും, അഭിനയ ജീവിതത്തെയുമൊക്കെ ഇത് സ്വാധീനിച്ചേക്കാം. 

ഇതൊരു ജീവിതാനുഭവമായി  കാണുന്നു,  നജീബെന്ന മനുഷ്യൻ ജീവിച്ച ജീവിതവുമായി യാതൊരു രീതിയിലും താരതമ്യം ചെയ്യാൻ കഴിയില്ല. എങ്കിലും ഞങ്ങളുടേതായ രീതിയിൽ ഇതൊരു നീണ്ട യാത്ര തന്നെയായിരുന്നു. അത്തരമൊരു യാത്രകളൊന്നും എല്ലാ സിനിമകൾക്കും കിട്ടരുതേ എന്നാണ് പ്രാർത്ഥിക്കുന്നത്. ഞങ്ങൾക്കുണ്ടായ അനുഭവങ്ങളിൽ എല്ലാക്കാലവും നന്ദിയോടെ ഓർമിക്കും. ഒരുപാട് കാലങ്ങളിൽ ഇത് എന്തുകൊണ്ടെന്നും, എന്തിന് ഇങ്ങനെയൊന്നും ചിന്തിച്ചിട്ടുണ്ടെങ്കിലും ഇന്ന് അതൊക്കെ വളരെ നന്ദിയോടെയാണ് ഓർക്കുന്നത്.

മനുഷ്യരെന്ന നിലയിൽ വളരെയധികം പരിണാമങ്ങളും, മാറ്റങ്ങളുമുണ്ടായി. എല്ലാക്കാലത്തും എന്റെ ജീവിതത്തിൽ ഞാൻ സൂക്ഷിക്കുന്ന കുറച്ച് കാര്യങ്ങൾ ആടുജീവിതമെന്ന സിനിമയും, ഷൂട്ടിങ് ദിവസങ്ങൾ ആണ്" നടൻ   പ്രിത്വിരാജ് പറഞ്ഞു. ആടുജീവിതം സിംയ്മയുമായി ബന്ധപ്പെട്ട വാർത്താസമ്മേളനത്തിലാണ് നടൻ ഇക്കാര്യം പറഞ്ഞത്.

Advertisment