വരാനിരിക്കുന്നത് വലിയ അവസരങ്ങൾ. ഇനി നിങ്ങളുടെ ഫോണിന് വിശ്രമമുണ്ടാകില്ല; അനശ്വര രാജനെ പ്രശംസിച്ച് രാം ചരണും നാ​ഗ് അശ്വിനും.

author-image
ഫിലിം ഡസ്ക്
New Update
chapion

മലയാളത്തിന്റെ പ്രിയനടി അനശ്വര രാജനെ പ്രശംസകൊണ്ട് മൂടുകയാണ് തെന്നിന്ത്യൻ സൂപ്പർ സ്റ്റാർ രാം ചരൺ. അനശ്വരയുടെ ആദ്യ തെലുങ്ക് ചിത്രമായ ചാമ്പ്യന്റെ  ട്രെയിലർ ലോഞ്ചിൽ വേളയിലാണ് അതിഥിയായി എത്തിയ രാം ചരൺ അനശ്വരയെ പ്രകീർത്തിച്ച് സംസാരിച്ചത്.

Advertisment


“അനശ്വരയോട് എനിക്ക് രണ്ട് കാര്യങ്ങളാണ് പറയാനുള്ളത്. ഒന്നമത്തേത് നിങ്ങൾക്ക് ഇവിടുത്തെ ഏറ്റവും വലിയ പ്രൊഡക്ഷൻ ഹൗസുകളിൽ നിന്നും മികച്ച സംവിധായകരിൽ നിന്നും നിരവധി കോളുകൾ വരാൻ പോവുകയാണ്. അതിന് തയ്യാറായി ഇരിക്കുക.  കാരണം ചാമ്പ്യൻ എന്ന സിനിമയിലെ നിങ്ങളുടെ പ്രകടനം അത്രമേൽ മനോഹരമാണ്. ഇന്ത്യൻ സിനിമയിൽ നിങ്ങൾക്ക് വലിയൊരു ഭാവി കാണുന്നുണ്ട് ഞാൻ. രണ്ടാമതായി  അനശ്വരയുടെ മാതൃഭാഷ മലയാളമായിരിന്നിട്ട് കൂടി തെലുങ്ക് പഠിച്ച് സ്വന്തമായി ഡബ്ബ് ചെയ്യാൻ വേണ്ടി എടുത്ത തീരുമാനത്തെയും ഞാൻ അഭിനന്ദിക്കുന്നു. ഇക്കാലത്ത് മറ്റുള്ളവർ ഇതൊന്നും ചെയ്യാറില്ല, താങ്കളുടെ പാഷനേയും ഡെഡിക്കേഷനേയും ഞാൻ അഭിനന്ദിക്കുന്നു.” രാം ചരൺ വേദിയിൽ സംസാരിക്കവെ പറഞ്ഞു. 

മഹാനടിയുടേയും കൽക്കിയുടേയും സംവിധായകനായ നാ​ഗ് അശ്വിനും അനശ്വരയെ അഭിനന്ദിച്ചുകൊണ്ട് സംസാരിച്ചു. "അനശ്വര, ഞാൻ നിങ്ങളുടെ ഫാൻ ആണ്. ഈ സിനിമ റിലീസ് ചെയ്തു കഴിഞ്ഞാൽ നിങ്ങൾ പലരുടേയും പ്രിയപ്പെട്ടവളായി മാറും. ഇതുപോലെയുള്ള സിനിമകളുമായി മുന്നോട്ട് പോകുക”,നാ​ഗ് അശ്വിൻ പറഞ്ഞു. 

പ്രദീപ് അദ്വൈതം എഴുതി സംവിധാനം ചെയ്യുന്ന ചാമ്പ്യൻ എന്ന ചിത്രത്തിൽ റോഷൻ മേകയാണ് നായകൻ. ചിത്രം ക്രിസ്മസ് ദിനത്തിലാണ് റിലീസാവുന്നത്. തെലുങ്കിലെ വമ്പൻ പ്രൊഡക്ഷൻ കമ്പനിയായ വൈജയന്തി മൂവിസും സ്വപ്ന സിനിമ, സീ സ്റ്റുഡിയോസ്,ആനന്ദി ആർട്ട് ക്രിയേഷൻസ് എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. 

Advertisment