Advertisment

'ഫാനിന്റെ കാറ്റിൽ വിഗ് മാറിപോയി, ചിരിച്ചതോടെ ബാലയ്യയ്ക്ക് ദേഷ്യം വന്നു'- സംഭവം പറഞ്ഞ് രവികുമാര്‍

author-image
ഫിലിം ഡസ്ക്
New Update
BALAYYA1.jpg

തെലുഗു സൂപ്പർസ്റ്റാർ ബാലയ്യയുടെ പെരുമാറ്റം പലപ്പോഴും സോഷ്യൽമീഡിയയിൽ അടക്കം വിമർശനത്തിനിടയാക്കി.ഇപ്പോഴിതാ ദേഷ്യത്തോടുള്ള താരത്തിന്റെ പെരുമാറ്റത്തെ കുറിച്ച് സംസാരിക്കുകയാണ് സംവിധായകനും നടനുമായ കെഎസ് രവികുമാര്‍.ഗാര്‍ഡിയന്‍റെ പ്രി റിലീസ് പരിപാടിക്കിടെയാണ് ഇക്കാര്യം പറഞ്ഞത്. വേദിയില്‍ വച്ച് രവികുമാര്‍ ബാലകൃഷ്ണയെ അനുകരിക്കുകയും ചെയ്​തു.

Advertisment

രവികുമാര്‍ പറയുന്നു 



'ബാലകൃഷ്ണയെ നോക്കി അറിയാതെ പോലും ആരെങ്കിലും ചിരിച്ചാല്‍ അത് തന്നെ കളിയാക്കിയതാണെന്ന് അദ്ദേഹം ചിന്തിച്ച്  പ്രകോപിതനാവും,ഒരിക്കല്‍ ഷൂട്ടിനിടക്ക് അസിസ്റ്റന്‍റ് ഡയറക്ടര്‍ ശരവണനോട് ഫാന്‍ തനിക്ക് നേരെ തിരിക്കാന്‍ ബാലകൃഷ്ണ പറഞ്ഞു. എന്നാൽ ഫാനിന്‍റെ കാറ്റ് കൊണ്ട് താരത്തിന്‍റെ വിഗ്ഗ് അല്പം തെന്നിമാറി. ഇത്  കണ്ട് ശരവണന്‍ ചിരിച്ചതോടെ ബാലയ്യയ്ക്ക് ദേഷ്യം വന്നു.  കൂടാതെ നല്ലതുപോലെ ദേഷ്യപ്പെടുകയും ചെയ്തു. ശരവണനെ തല്ലും എന്നത് വരെയായി. അന്ന് ഞാൻ  ഇടപെട്ടാണ് ബാലയ്യയെ സമാധാനിപ്പിച്ചത്. വേറെ വഴിയില്ലാതെ ശരവണനോട് സെറ്റിന് പുറത്ത് പോവാന്‍  ആവശ്യപ്പെടുകയായിരുന്നു.

 ബാലകൃഷ്ണ ഒരു നല്ല മനുഷ്യനാണെന്നും എന്നാല്‍ ചില സമയത്ത് അദ്ദേഹത്തിന്‍റെ പെരുമാറ്റം ഇത്തരത്തിലായിരിക്കുമെന്നും രവികുമാര്‍ പറഞ്ഞു.

Advertisment