New Update
Advertisment
40-ാം പിറന്നാള്‍ ആഘോഷിച്ച് നടി റിമ കല്ലിങ്കല്‍. ഗോള്‍ഡന്‍ നിറത്തിലുള്ള, നിറയെ സ്വീക്വിന്‍ വര്‍ക്കുകളുള്ള ഗൗണില്‍ അതീവ സുന്ദരിയായാണ് റിമ പിറന്നാള്‍ ആഘോഷത്തില്‍ പങ്കെടുത്തത്.
നടി അന്ന ബെന്‍ ഉള്‍പ്പെടെയുള്ള അടുത്ത സുഹൃത്തുക്കള്‍ ആഘോഷത്തില്‍ പങ്കെടുത്തു.ഇതില്‍ റിമയ്ക്കായി കൂട്ടുകാര്‍ ഒരുക്കിയ കേക്കായിരുന്നു പിറന്നാള്‍ ആഘോഷത്തിന്റെ ആകര്‍ഷണീയ ഘടകം.
സ്വിം സ്യൂട്ടിലുള്ള റിമയുടെ ചിത്രമാണ് ഈ കേക്കില്‍ ഡിസൈന്‍ ചെയ്തിരുന്നത്. ഇതിന്റെ ചിത്രങ്ങളും വീഡിയോകളും റിമ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിട്ടുണ്ട്