ശ്രീകുമാർ മേനോൻ സംവിധാനം ചെയ്ത് മോഹൻലാൽ പുതിയൊരു ഗെറ്റപ്പിൽ എത്തിയ ചിത്രമായിരുന്നു ഒടിയൻ. മുഖത്ത് ബോട്കോസിലൂടെ മാറ്റം വരുത്തി മോഹൻലാൽ ആദ്യമായി പ്രേക്ഷകർക്ക് മുമ്പിലെത്തിയത് ഈ സിനിമയിലൂടെയാണ്. എന്നാൽ ഒടിയൻ പ്രേക്ഷകരെ നിരാശപ്പെടുത്തി. മോഹൻലാലിന്റെ മുഖത്തെ മാറ്റവും വിമർശിക്കപ്പെട്ടു.
സംവിധായകൻ ശാന്തിവിള ദിനേശ് ഈ സംഭവത്തെ കുറിച്ച് പറയുകയാണ് ഇപ്പോൾ . ഒടിയന് ശേഷം കവിൾ മറയ്ക്കാൻ താടി വെച്ച മോഹൻലാലിനെ മാത്രമേ സിനിമകളിൽ കാണാൻ കഴിഞ്ഞിട്ടുള്ളൂ. ഇത് നിരാശാജനകമാണെന്ന് ശാന്തിവിള ദിനേശ് പറയുന്നു. മോഹൻലാലിന്റെ മാലൈക്കോട്ടെ വാലിബന് പ്രേക്ഷകരെ നിരാശപ്പെടുത്തിയതിനെക്കുറിച്ച് സംസാരിക്കുകയായിരുന്നു ശാന്തിവിള ദിനേശ്.