ജയ് മഹേന്ദ്രൻ എന്ന വെബ് സീരീസിനു ശേഷം സംസ്ഥാന ദേശീയ അവാർഡ് ജേതാവ് രാഹുൽ റിജി നായരും സൈജു കുറുപ്പും ഒന്നിക്കുന്നു. ഇവർ ഒന്നിക്കുന്ന പുതിയ ചിത്രത്തിന്റെ രസകരമായ മേക്കിങ് വീഡിയോ പുറത്തു വന്നിട്ടുണ്ട്.
സോണി ലൈവ് ഓ ടി ടി പ്ലാറ്റ്ഫോമിൽ പുറത്ത് വന്ന ജയ് മഹേന്ദ്രൻ എന്ന വെബ് സീരീസിന്റെ ഷോ റണ്ണറും നിർമ്മാതാവും രാഹുൽ റിജി നായരായിരുന്നു. സൈജു കുറുപ്പ് പ്രധാന വേഷത്തിലെത്തിയ വെബ് സീരീസിൽ ഒരു പ്രധാന കഥാപാത്രത്തെയും രാഹുൽ അവതരിപ്പിച്ചിരുന്നു.
പുതിയ ചിത്രത്തെ സംബന്ധിച്ചുള്ള മറ്റു വിവരങ്ങൾ വരും ദിവസങ്ങളിൽ വരും ദിവസങ്ങളിൽ അണിയറ പ്രവർത്തകർ പുറത്തു വിടും.
സംവിധായകൻ തന്നെയാണ് ഫസ്റ്റ് പ്രിന്റ് സ്റ്റുഡിയോസിന്റെ ബാനറിൽ ചിത്രം തിരക്കഥ എഴുതി നിർമ്മിക്കുന്നത്. ഏറെ രസകരമായ സംഭാഷണങ്ങൾ നിറഞ്ഞ പ്രോമോ വീഡിയോ സോഷ്യൽ മീഡിയയിൽ ഇതിനോടകം വൈറലാണ്.