Advertisment

'ഉന്നയിച്ച ആവശ്യങ്ങൾക്ക് ഉടൻ തീരുമാനം'; നവകേരള സദസിനെ പ്രശംസിച്ച് സന്തോഷ് കീഴാറ്റൂർ, പറഞ്ഞറിയിക്കാൻ പറ്റാത്ത സന്തോഷമെന്ന് താരം

ഉപയോഗശൂന്യമായി കിടക്കുന്ന സർക്കാർ കെട്ടിടങ്ങൾ സിനിമാ ഷൂട്ടിംഗിന് വിട്ടുതരാം എന്ന് മുഖ്യമന്ത്രി ഉറപ്പുനൽകി. കേരളത്തിലെ ആദ്യ നാടകശാല കായംകുളത്ത് സ്ഥാപിക്കും.

author-image
ഫിലിം ഡസ്ക്
New Update
pinarayi santhosh keezhattoor.jpg

സംസ്ഥാന സർക്കാരിന്റെ നവകേരള സദസിനെ പ്രശംസിച്ച് നടൻ സന്തോഷ് കീഴാറ്റൂർ. സദസ്സിൽ മുഖ്യമന്ത്രിയുടേയും മന്ത്രിമാരുടേയും മുന്നിൽവെച്ച ആവശ്യങ്ങൾക്ക് ഉടൻ തീരുമാനമായെന്ന് അദ്ദേഹം അറിയിച്ചു. അവശ കലാകാര പെൻഷൻ, കേരളത്തിലെ ആദ്യ നാടകശാല തുടങ്ങിയവയെ കുറിച്ചുള്ള ആവശ്യങ്ങൾക്കാണ് തീർപ്പായതെന്നും സന്തോഷ് കീഴാറ്റൂർ പറഞ്ഞു. ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലൂടെയാണ് സന്തോഷ് കീഴാറ്റൂർ ഇക്കാര്യങ്ങൾ അറിയിച്ചത്. 

Advertisment

പറഞ്ഞറിയിക്കാൻ പറ്റാത്ത സന്തോഷം എന്ന തലക്കെട്ടെഴുതിയ കുറിപ്പിലാണ് സന്തോഷ് കീഴാറ്റൂർ സർക്കാരിനെ അഭിനന്ദിച്ച് എത്തിയത്. അവശ കലാകാര പെൻഷൻ എന്നത് കലാകാര പെൻഷൻ എന്നാക്കാമെന്ന് മുഖ്യമന്ത്രി ഉറപ്പു നൽകിയെന്ന് താരം അറിയിച്ചു. കലാകാരന്മാർ അവശന്മാരല്ലെന്നും കലാകാര പെൻഷൻ 1000 രൂപയിൽ നിന്നും 1600 രൂപയാക്കി വർദ്ധിപ്പിച്ചെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഉപയോഗശൂന്യമായി കിടക്കുന്ന സർക്കാർ കെട്ടിടങ്ങൾ സിനിമാ ഷൂട്ടിംഗിന് വിട്ടുതരാം എന്ന് മുഖ്യമന്ത്രി ഉറപ്പുനൽകി. കേരളത്തിലെ ആദ്യ നാടകശാല കായംകുളത്ത് സ്ഥാപിക്കും. ഇതിന് തോപ്പിൽ ഭാസി സ്മാരക നാടകശാല എന്നായിരിക്കും പേരെന്നും സന്തോഷ് കീഴാറ്റൂർ പറഞ്ഞു. നവകേരള സദസ്സ് ജനപ്രിയമാവുന്നു. കൈയ്യടിക്കേണ്ടവർക്ക് കയ്യടിക്കാം, വിമർശിക്കുന്നവർ വിമർശിച്ചുകൊണ്ടേയിരിക്കുക എന്നുപറഞ്ഞുകൊണ്ടാണ് കുറിപ്പ് അവസാനിപ്പിക്കുന്നത്.

സന്തോഷ് കീഴാറ്റൂരിന്റെ കുറിപ്പ് ഇങ്ങനെ

പറഞ്ഞറിയിക്കാൻ പറ്റാത്ത സന്തോഷം 

നവകേരള സദസ്സിൽ മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും മുന്നിൽ വെച്ച ആവശ്യങ്ങൾക്ക് ഉടൻ തീരുമാനം 

.......

അവശ കലാകാര പെൻഷൻ എന്നത് കലാകാര പെൻഷൻ എന്നാക്കാം എന്ന് മുഖ്യമന്ത്രി ഉറപ്പ് നൽകി

...

കലാകാരന്മാർ അവശന്മാരല്ല

...

മറ്റൊന്ന് കലാകാര പെൻഷൻ 1000 രൂപയിൽ നിന്നും 1600 രൂപയാക്കി വർധിപ്പിച്ചു ഉപയോഗ ശൂന്യമായി കിടക്കുന്ന സർക്കാർ കെട്ടിടങ്ങൾ സിനിമാ ഷൂട്ടിംഗിന് വിട്ടു തരാം എന്ന് മുഖ്യമന്ത്രി ഉറപ്പ് നൽകി

.....

കേരളത്തിലെ ആദ്യ നാടക ശാല കായംകുളത്ത് തോപ്പിൽ ഭാസി സ്മാരക നാടക ശാല

...

നവ കേരള സദസ്സ് ജനപ്രിയ മാവുന്നു കേരള സർക്കാർ

navakerala sadassu santhosh keezhattoor
Advertisment