Advertisment

‘ഇവനല്ലേ പണ്ട് കൊക്കെയ്ൻ കേസിൽ പിടിക്കപ്പെട്ടത്'? ഒരാള്‍ കുറ്റം ചെയ്താല്‍ അയാള്‍ നന്നാകുന്നതിനു വേണ്ടിയല്ലേ ജയില്‍ ശിക്ഷ കൊടുക്കുന്നത്. അപ്പോള്‍ നന്നാകുമ്പോള്‍ പറയും, ഇവനൊക്കെ എന്തിനാ നന്നായേന്ന് : വിമർശനങ്ങൾക്ക് മറുപടിയുമായി ഷൈൻ ടോം ചാക്കോ

'നിങ്ങള്‍ ഓരോരുത്തരും ഓരോ സിനിമകള്‍ കഴിയുമ്പോഴും പ്രോത്സാഹനം തരാറുണ്ട്. ഒരു നടന് അഹങ്കരിക്കാവുന്ന എല്ലാ രീതിയിലും ഒരു വ്യക്തി അഹങ്കരിക്കാവുന്ന രീതിയിലുമുള്ള ഒരുപാട് ആട്ടങ്ങള്‍ ഞാന്‍ നിങ്ങളുടെ മുന്നില്‍ ആടി.

author-image
ഫിലിം ഡസ്ക്
New Update
shine tom chackoo.jpg

മലയാള സിനിമയിലെ യുവ താരങ്ങളില്‍ ശ്രദ്ധേയനാണ് ഷൈന്‍ ടോം ചാക്കോ. പുറത്തിറങ്ങിയ ചിത്രങ്ങളില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്ത് ഷൈന്‍ കയ്യടി നേടിയിരുന്നു. കഥാപാത്രങ്ങള്‍ പോലെ തന്നെ ഷൈനിന്റെ അഭിമുഖങ്ങളും സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുണ്ട്. സംസാരം കൊണ്ടും തന്റെ പെരുമാറ്റ രീതികള്‍ കൊണ്ടും ഷൈന്‍ വിവാദങ്ങളില്‍ ഇടംപിടിക്കാറുണ്ട്. താരത്തിന്റെ ഇന്റര്‍വ്യൂകളും പെരുമാറ്റ രീതികളും ഒക്കെ തന്നെ വിമര്‍ശനങ്ങള്‍ക്ക് ഇടയുണ്ടാക്കി.

Advertisment

ഒരേ സമയം ആരാധകരേയും വിമര്‍ശകരേയും ഒരുപോലെ സമ്പാദിച്ച താരം കൂടിയാണ് ഷൈന്‍. മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട് തന്നെ വിമര്‍ശിക്കുന്നവര്‍ക്ക് മറുപടി നല്‍കിയിരിക്കുകയാണ് ഷൈന്‍ ടോം ചാക്കോ. ''ഒരാള്‍ കുറ്റം ചെയ്താല്‍ അയാള്‍ നന്നാകുന്നതിനു വേണ്ടിയല്ലേ ജയില്‍ ശിക്ഷ കൊടുക്കുന്നത്. അപ്പോള്‍ നന്നാകുമ്പോള്‍ പറയും, ഇവനൊക്കെ എന്തിനാ നന്നായേന്ന്. അങ്ങനെയുള്ള ആളുകള്‍ നിയമം കൈകാര്യം ചെയ്യുന്ന നാട്ടില്‍ എങ്ങനെയാണ് കുറ്റകൃത്യങ്ങള്‍ കുറയുന്നത്.''ഷൈന്‍ ടോം ചോദിക്കുന്നു. 'ഒപ്പീസ്' എന്ന പുതിയ സിനിമയുമായി ബന്ധപ്പെട്ട ചടങ്ങില്‍ സംസാരിക്കുകയായിരുന്നു ഷൈന്‍.

വിമര്‍ശകര്‍ക്കുള്ള ഷൈനിന്റെ മറുപടി ഇങ്ങനെയാണ്... 'നിങ്ങള്‍ ഓരോരുത്തരും ഓരോ സിനിമകള്‍ കഴിയുമ്പോഴും പ്രോത്സാഹനം തരാറുണ്ട്. ഒരു നടന് അഹങ്കരിക്കാവുന്ന എല്ലാ രീതിയിലും ഒരു വ്യക്തി അഹങ്കരിക്കാവുന്ന രീതിയിലുമുള്ള ഒരുപാട് ആട്ടങ്ങള്‍ ഞാന്‍ നിങ്ങളുടെ മുന്നില്‍ ആടി. അത് കുറച്ചുപേര്‍ക്ക് ഇഷ്ടപ്പെട്ടു, ഇഷ്ടപ്പെട്ടില്ല. അതില്‍ അഭിപ്രായ വ്യത്യാസങ്ങള്‍ ഇപ്പോഴുമുള്ളവരുണ്ട്. ഞാന്‍ എന്തൊക്കെയോ അടിച്ചതു കൊണ്ടും അടിക്കാത്തതുകൊണ്ടുമൊക്കെയാണ് ഇതെന്നാണ് പലരും പറയുന്നത്. ആളുകള്‍ എന്റെ അഭിമുഖം കണ്ടും പറയാറുണ്ട്, ഷൈന്‍ ടോം ചാക്കോ ഒരുപാട് മാറിയെന്ന്.

അപ്പോള്‍ മുന്നെ ഞാന്‍ ഒരിക്കല്‍ പിടിക്കപ്പെട്ടത് അടിക്കാത്തതുകൊണ്ടാണ്, അടിക്കാതിരുന്ന കാലത്താണെന്ന് സമ്മതിച്ചിട്ടുണ്ടല്ലേ. ഇപ്പോഴാണ് അടിക്കുന്നുള്ളൂ. അടിക്കാത്ത ഒരാെള പിടിച്ചൊരു കൂട്ടിലാക്കി, അടിക്കുന്നവനാക്കി തീര്‍ത്തു. അതിനാര് ഉത്തരവാദിത്തം പറയും. ഈ പറയുന്ന നിയമങ്ങളും നിയമപീഠങ്ങളും അതിനൊരുത്തരം തരുമോ. ഇവിടെ അകത്തുകിടക്കുന്നവരും പുറത്തുകിടക്കുന്നവരില്‍ അധികവും ഇതുമായി ബന്ധപ്പെടാത്തവരും നിരപരാധികളുമാണ്. 

ഒരിക്കല്‍ അകത്തുകിടന്ന് പുറത്തുവന്നു കഴിഞ്ഞാല്‍ പിന്നെ അവന് ഒരിക്കലും നേരെയാകാനുള്ള അവസരം പോലും സമൂഹം കൊടുക്കില്ല. ഒരു ഐപിഎസുകാരന്‍ പറഞ്ഞതുകേട്ടു, ''ഇവനൊക്കെയാണോ സിനിമയില്‍ വലിയ ആള്, പണ്ട് കൊക്കെയ്ന്‍ കേസില്‍ പിടിക്കപ്പെട്ടവനല്ലേ?''പണ്ട് കൊക്കെയ്ന്‍ കേസില്‍ പിടിക്കപ്പെട്ട്, ശിക്ഷ അനുഭവിച്ച് പുറത്തുവന്ന ആള്‍ നല്ലതാകുന്നത് സമൂഹത്തിന് കാണാന്‍ പറ്റാത്ത അവസ്ഥ. ഒരാള്‍ കുറ്റം ചെയ്താല്‍ അയാള്‍ നന്നാകുന്നതിനു വേണ്ടിയല്ലേ ജയില്‍ ശിക്ഷ കൊടുക്കുന്നത്. അപ്പോള്‍ നന്നാകുമ്പോള്‍ പറയും, ഇവനൊക്കെ എന്തിനാ നന്നായേന്ന്. അങ്ങനെയുള്ള ആളുകള്‍ നിയമം കൈകാര്യം ചെയ്യുന്ന നാട്ടില്‍ എങ്ങനെയാണ് കുറ്റകൃത്യങ്ങള്‍ കുറയുന്നത്. ഞാന്‍ ഇതൊക്കെ വെറുതെ തമാശയ്ക്കു പറയുന്നതാണ്.''ഷൈന്‍ ടോം ചാക്കോ പ്രതികരിച്ചു.

 

latest news shine tom chacko
Advertisment