Advertisment

'പാറുകയായി പടരുകയായ്' ശ്രീനാഥ് ഭാസി ചിത്രം 'എൽ എൽ ബി'ലെ പൊടിപാറും തകർപ്പൻ ഗാനം പുറത്തിറങ്ങി

author-image
ഫിലിം ഡസ്ക്
New Update
llb.jpg

ശ്രീനാഥ് ഭാസി, വിശാഖ് നായർ, അശ്വത് ലാൽ, അനൂപ് മേനോൻ, എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന 'എൽ എൽ ബി' (ലൈഫ് ലൈൻ ഓഫ് ബാച്ചിലേഴ്സ്)ലെ 'പാറുകയായ് പടരുകയായ്' എന്ന ഗാനം പുറത്തിറങ്ങി. കൈലാസ് മോനോൻ സംഗീതം പകർന്ന ഈ പൊടിപാറും തകർപ്പൻ ഗാനം നരേഷ് അയ്യരും വൈഷ്ണവ് ഗിരീഷും ചേർന്നാണ് ആലപിച്ചിരിക്കുന്നത്. മനു മഞ്ചിത്തിന്റെതാണ് വരികൾ. ഒരു കൂട്ടം കോളേജ് വിദ്യാർത്ഥികൾ ചുവടുവെച്ച ഗാനം പ്രേക്ഷകശ്രദ്ധ ആകർഷിക്കുന്നു.

Advertisment

ഫറൂഖ് എസിപിയായ എ എം സിദ്ധിഖ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന സിനിമയാണ് 'എൽ എൽ ബി'. എസിപി റാങ്കിലുള്ള ഒരു ഉയർന്ന പൊലീസ് ഉദ്യോഗസ്ഥൻ സംവിധാനം ചെയ്യുന്ന സിനിമ എന്ന വലിയ പ്രത്യേകതയൊടെ എത്തുന്ന ഈ ചിത്രം രണ്ടത്താണി ഫിലിംസിന്റെ ബാനറിൽ മുജീബ് രണ്ടത്താണിയാണ് നിർമ്മിക്കുന്നത്. സിബി, സൽമാൻ, സഞ്ജു എന്നീ മൂന്ന് സുഹൃത്തുക്കളുടെ കോളേജ് പ്രവേശനവും അവിടെ നിന്ന് അവരിലേക്കെത്തുന്ന പുതിയ സൗഹൃദങ്ങളും തുടർന്ന് നടക്കുന്ന സംഭവവികാസങ്ങളും പ്രമേയമായെത്തുന്ന ഈ ചിത്രം യുവത്വത്തിന്റെയും സൗഹൃദത്തിന്റെയും കഥയാണ് പറയുന്നത്.

ഫെബ്രുവരി 2ന് തിയറ്റർ റിലീസ് തീരുമാനിച്ചിരിക്കുന്ന ഈ ചിത്രത്തിൽ റോഷൻ റഹൂഫ്, സുധീഷ് കോഴിക്കോട്, ശ്രീജിത്ത് രവി, രമേഷ് കോട്ടയം, സിബി കെ തോമസ്, മനോജ് കെ യു, പ്രദീപ് ബാലൻ, വിജയൻ കാരന്തൂർ, രാജീവ്‌ രാജൻ, കാർത്തിക സുരേഷ്, സീമ ജി നായർ, നാദിറ മെഹ്‌റിൻ, കവിത ബൈജു, ചൈത്ര പ്രവീൺ തുടങ്ങിയവരാണ് മറ്റ് പ്രധാന വേഷങ്ങളിലെത്തുന്നത്.

Advertisment