Advertisment

”മരണം എനിക്കിപ്പോള്‍ ഒരു വിഷയം അല്ല, കാരണം ഞാന്‍ അഞ്ചാറ് പ്രാവശ്യം മരിച്ചു. ശ്വാസംമുട്ടല്‍ വന്ന് ബോധം പോയപ്പോള്‍ അതൊക്കെ മരണം ആയിരുന്നു. വേദന കൊണ്ട് ഞാന്‍ പുളഞ്ഞിട്ടുണ്ട്"; ശ്രീനിവാസൻ പറയുന്നു

author-image
ഫിലിം ഡസ്ക്
New Update
SREENIVASAN.jpg

ഏറെ നാളായി അസുഖത്തെ തുടർന്ന് ആശുപത്രിയിൽ ചികിത്സയിലായിരുന്നു നടനും സംവിധായകനും തിരക്കഥാകൃത്തുമൊക്കെയായ ശ്രീനിവാസൻ  ). ഇപ്പോഴിതാ അസുഖം ഒക്കെ ഭേദമായി സിനിമയിൽ സജീവമായിരിക്കുകയാണ് താരം. 2022ലാണ് ഹൃദയാഘാതത്തെ തുടർന്ന് ശ്രീനിസാവൻ ആശുപത്രിയിലായത്. ഇപ്പോഴിതാ ആശുപത്രിയിലായ നാളുകളെ കുറിച്ച് സംസാരിച്ചിരിക്കുകയാണ് ശ്രീനിവാസന്‍.  

Advertisment

ശ്രീനിവാസന്റെ വാക്കുകൾ 

”മരണം എനിക്കിപ്പോള്‍ ഒരു വിഷയം അല്ല, കാരണം ഞാന്‍ അഞ്ചാറ് പ്രാവശ്യം മരിച്ചു. ശ്വാസംമുട്ടല്‍ വന്ന് ബോധം പോയപ്പോള്‍ അതൊക്കെ മരണം ആയിരുന്നു. വേദന കൊണ്ട് ഞാന്‍ പുളഞ്ഞിട്ടുണ്ട്. ഹോസ്പിറ്റല്‍ വരെ എത്തില്ലെന്ന് ഞാന്‍ പേടിച്ചിട്ടുണ്ട്. വേദന സഹിക്കാന്‍ പറ്റില്ല. അതിനേക്കാള്‍ നല്ലത് മരണമാണെന്ന് തോന്നും.

”അപ്പോള്‍ പിന്നെ മരണത്തെ പേടിയില്ല. ബോധം പോയി ആദ്യം എത്തുന്നത് എറണാകുളം മെഡിക്കല്‍ സെന്ററിലാണ്. 24 മണിക്കൂര്‍ കഴിഞ്ഞാണ് ബോധം വരുന്നത്. സിപിആര്‍ കഴിഞ്ഞു എന്ന് അതിന് ശേഷമാണ് ആള്‍ക്കാര്‍ പറയുന്നത്. അതിനിടയില്‍ മരിച്ചാല്‍ താന്‍ പോലും അറിയില്ല” ശ്രീനിവാസൻ പറഞ്ഞു.

Advertisment