Advertisment

താരജോഡികളായ സൂര്യയും ജ്യോതികയും വേർപിരിയുന്നു... വാർത്തകളോട് പ്രതികരിച്ച് ജ്യോതിക

author-image
ഫിലിം ഡസ്ക്
New Update
surya jothika.jpg

തമിഴ് താരജോഡികളായ സൂര്യയും ജ്യോതികയും വേർപിരിയുന്നുവെന്ന വാർത്തകൾ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സമൂഹ മാധ്യമങ്ങളിൽ സജീവമായിരുന്നു.  ഇപ്പോഴിതാ വാർത്തകളോട് തന്റെ പ്രതികരണം അറിയിച്ചിരിക്കുകയാണ് നടി ജ്യോതിക. 

ജ്യോതിക മക്കള്‍ക്കൊപ്പം മുംബൈയിലേക്ക് താമസം മാറ്റിയതായിരുന്നു വിവാദങ്ങൾക്ക് കാരണമായത്. ഈ റിപ്പോര്‍ട്ടുകളെ തുടർന്നാണ്   സൂര്യയും ജ്യോതികയും വേർപിരിയുന്നു എന്ന തരത്തിലുള്ള വാർത്തകൾ സൃഷ്ടിച്ചത്. തന്റെ ജോലിയുടെ ആവശ്യങ്ങളും മക്കളുടെ വിദ്യാഭ്യാസവും കണക്കിലെടുത്താണ് മുംബൈയിലേക്ക് താമസം മാറ്റിയതെന്നാണ് വിഷയത്തിൽ ജ്യോതിക പറയുന്നത്. തന്റേയും മക്കളുടേയും സന്തോഷമാണ് സൂര്യയ്ക്ക് എന്നും പ്രഥമ പരിഗണനയെന്നും, അതുകൊണ്ടാണ് ഈ മാറ്റമെന്നും ജ്യോതിക പറയുന്നു.

Advertisment