Advertisment

സണ്ണി ലിയോൺ വീണ്ടും കേരളത്തിൽ, കാണാൻ ഓടിയെത്തി ഭീമൻ രഘു

താരത്തിന്റെ മുഖമുള്ള ടീഷര്‍ട്ട് ധരിച്ച് ഓടിവരുന്ന ഭീമന്‍ രഘുവിനെയാണ് വീഡിയോയില്‍ കാണാന്‍ സാധിക്കുന്നത്.

author-image
ഫിലിം ഡസ്ക്
New Update
sunny leone bheeman raghu.jpg

സണ്ണി ലിയോണ്‍ വീണ്ടും മലയാള സിനിമയിലേക്ക്. കേരളത്തില്‍ എത്തിയ വിവരം താരം തന്നെയാണ് സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചത്. ചിത്രത്തിന്റെ ലൊക്കേഷന്‍ വീഡിയോയാണ് താരം പങ്കുവെച്ചത്. ജ്വല്ലറി ഉദ്ഘാടനത്തിന് എത്തിയ സണ്ണി ലിയോണ്‍ വിളക്ക് തെളിയിക്കുന്നതും പ്രസംഗിക്കുന്നതുമാണ് വീഡിയോയില്‍. താരത്തെ കാണാന്‍ ഓടി വരുന്ന ഭീമന്‍ രഘുവിനേയും വീഡിയോയില്‍ കാണാം. 

താരത്തിന്റെ മുഖമുള്ള ടീഷര്‍ട്ട് ധരിച്ച് ഓടിവരുന്ന ഭീമന്‍ രഘുവിനെയാണ് വീഡിയോയില്‍ കാണാന്‍ സാധിക്കുന്നത്. ഭീമന്‍ രഘു ഓടി വരുന്ന ദൃശ്യം പകര്‍ത്തുന്ന ക്യാമഖ ടീം അടക്കം വീഡിയോയിലുണ്ട്. തിരുവനന്തപുരത്താണ് ഷൂട്ടിംഗ് പുരോഗമിക്കുന്നത്. ഭീമന്‍ രഘുവിന്റെ വീഡിയോ സമൂഹമാദ്ധ്യമങ്ങളില്‍ പ്രചരിക്കുകയാണ്. അതേസമയം ഭീമന്‍ രഘുവിനൊപ്പം ഏത് ചിത്രത്തിലാണ് താരം അഭിനയിക്കുന്നതെന്നും വ്യക്തമല്ല.

മധുരരാജ എന്ന ചിത്രത്തിലെ ഗാനരംഗത്തിലൂടെയാണ് സണ്ണി ലിയോണ്‍ മലയാള സിനിമയിലേക്ക് എത്തുന്നത്. സണ്ണിയെ നായികയാക്കി രംഗീല എന്ന മലയാള ചിത്രം 2019ല്‍ ഷൂട്ടിംഗ് ആരംഭിച്ചിരുന്നു. എന്നാല്‍ ചിത്രത്തിന്റെ കൂടുതല്‍ വിവരങ്ങളൊന്നും പിന്നീട് പുറത്തു വന്നിട്ടില്ല. തമിഴ്, ഹിന്ദി, കന്നഡ ഭാഷകളിലായി നിരവധി ചിത്രങ്ങള്‍ സണ്ണിയുടേതായി ഒരുങ്ങുന്നുണ്ട്.

sunny leone
Advertisment