Advertisment

മുൻ വിശ്വ സുന്ദരിയും ബോളിവുഡ് നടിയുമായ സുസ്മിത സെൻ തന്നേക്കാൾ പതിനഞ്ച് വയസ് കുറവുള്ള കാമുകനൊപ്പം വിവാഹ ജീവിതത്തിലേക്കോ? തുറന്ന് പറഞ്ഞ് നടി

author-image
ഫിലിം ഡസ്ക്
New Update
susmithasen.jpg



ബോളിവുഡിലെ  മികച്ച നടിയാണ് സുസ്മിത സെൻ.  കരിയറിലെ മികച്ച സമയത്ത് നിൽക്കുമ്പോഴാണ് സുസ്മിത അഭിനയ രം​ഗത്ത് നിന്നും മാറി നിന്നത്. അടുത്ത കാലത്ത്  സുസ്മിത കരിയറിൽ വീണ്ടും സജീവമായി തുടങ്ങി. ആര്യ എന്ന സീരീസിലാണ് മികച്ച തിരിച്ച് വരവ് സുസ്മിതയ്ക്ക് സാധ്യമായി.

Advertisment

48 കാരിയായ സുസ്മിത ഇപ്പോഴും അവിവാഹിതയാണ്. ഒന്നിലേറെ പ്രണയ ബന്ധങ്ങൾ സുസ്മിതയുടെ ജീവിതത്തിലുണ്ടായിട്ടുണ്ട്. നടൻ രൺദീപ് ഹൂഡ, സംവിധായകൻ വിക്രം ഭട്ട്, വ്യവസായി ലളിത് മോദി തുടങ്ങിയവരെല്ലാം സുസ്മിതയുടെ മുൻ കാമുകൻമാരാണ്.

Sushmita Sen's Cardiologist On Why She's "Blessed" And How Her Fitness  Level Helped Limit Heart Attack Damage

മോഡലായ റൊഹ്മാൻ ഷാൾ ആണ് സുസ്മിതയു‌ടെ ഇപ്പോഴത്തെ കാമുകൻ. നടിയേക്കാൾ 15 വയസ് കുറവാണ് റൊഹ്മാന്. സോഷ്യൽ മീഡിയ വഴിയാണ് ഇരുവരും പരിചയപ്പെടുന്നത്. സുസ്മിതയുടെ മക്കളുമായും അടുത്ത ആത്മബന്ധം റൊഹ്മാനുണ്ട്. തങ്ങൾ രണ്ട് വഴിക്ക് പിരിഞ്ഞെന്ന് സുസ്മിത നേരത്തെ പറഞ്ഞിരുന്നു. എന്നാൽ കുറച്ച് നാളുകൾക്കുള്ളിൽ ഇവർ വീണ്ടും ഒരുമിച്ച് പൊതുവേദികളിൽ എത്താൻ തു‌ടങ്ങി. റിപ്പോർട്ടുകൾ പ്രകാരം വീണ്ടും ബന്ധം തുടരാൻ റൊഹ്മാനും സുസ്മിതയും തീരുമാനിക്കുകയാണ്ടായത്.

Watch: Sushmita Sen and her ex-boyfriend Rohman Shawl are back together? |  Filmfare.com

ഇപ്പോഴിതാ വിവാഹ ജീവിതത്തിലേക്ക് കടക്കുമോ എന്ന ചോദ്യത്തിന് മറുപടി നൽകുകയാണ് സുസ്മിത സെൻ. ഈ ഘട്ടത്തിലെങ്കിലും ഞാനതേക്കുറിച്ച് ചിന്തിക്കുന്നുണ്ടെന്ന് ലോകം കരുതുന്നുണ്ടാകും. പക്ഷെ ഇല്ല. വിവാഹമെന്ന സങ്കൽപ്പത്തോടുള്ള സ്നേഹവും ബഹുമാനവും കൊണ്ടാണത്. വിവാഹിതരായ നിരവധി നല്ല വ്യക്തികളെ പരിചയപ്പെടാനുള്ള ഭാ​ഗ്യം എനിക്കുണ്ടായി എന്നും നടി പറയുന്നു.

Advertisment