Advertisment

ആത്മഹത്യയെ കുറിച്ച് ഒരിക്കൽ ചിന്തിച്ചിരുന്നുവെന്ന് സ്വാസിക, അങ്ങനെ തോന്നാനുള്ള കാരണം വെളിപ്പെടുത്തി നടി

author-image
ഫിലിം ഡസ്ക്
New Update
swasika2.jpg

ഒരിക്കൽ താൻ ആത്മഹത്യയെ കുറിച്ച് ആലോചിച്ചിരുന്നുവെന്ന് നടി സ്വാസിക. ഒരു ചാനൽ അഭിമുഖത്തിലാണ് സ്വാസികയുടെ വെളിപ്പെടുത്തൽ.എന്നാൽ ആ തോന്നൽ ചെറുപ്പത്തിന്റെ ചിന്താശേഷി ഇല്ലാത്ത കാലത്തായിരുന്നുവെന്നും നടി പറഞ്ഞു.

പ്ലസ്ടുക്കാലത്ത് വളരെ പ്രതീക്ഷയോടെ ഒരു തമിഴ് സിനിമയിൽ അഭിനയിക്കാൻ അവസരം കിട്ടിയെന്നും അതോടു കൂടി താൻ വിജയ് സിനിമയിൽ നായിക ആകുമെന്ന് സ്വപ്നം കണ്ടതായും സ്വാസിക പറഞ്ഞു.

എന്നാൽ അഭിനയിച്ച സിനിമ പൊട്ടുകയും വിജയ് സിനിമ എന്ന സ്വപ്നമൊക്കെ അങ്ങനെ അവശേഷിക്കും എന്ന് തോന്നിയപ്പോൾ റൂമിൽ കയറി ബ്ലേഡ് എടുത്തു കൈ ഞരമ്പ് മുറിക്കാനൊക്കെ നോക്കിയിരുന്നതായും സ്വാസിക രസകരമായി അഭിമുഖത്തിൽ പറയുന്നു. സംവിധായകൻ കമൽ, നടൻ ഷൈൻ ടോം ചാക്കോ എന്നിവരോടൊപ്പമുള്ളതായിരുന്നു ചാനൽ അഭിമുഖം.

Advertisment