സല്‍മാന്‍ ഖാനെ നായകനായി എ ആര്‍ മുരുകദോസ് സംവിധാനം ചെയ്യുന്ന സിക്കന്ദര്‍ സിനിമയുടെ തകര്‍പ്പന്‍ ഗാനമെത്തി. സല്‍മാന്‍ ഖാനൊടൊപ്പം ആടിതിമിര്‍ക്കുന്നത് തെന്നിന്ത്യന്‍ താരം രശ്‌മിക മന്ദാനയാണ്.
Advertisment
സോഹ്‌റ ജബീന്‍ എന്ന ഗാനമാണ് പുറത്തിറങ്ങിയിരിക്കുന്നത്. സമീര്‍, ഡാനിഷ ശബ്‌രി എന്നിവരുടെ വരികള്‍ക്ക് സംഗീതം പകര്‍ന്നിരിക്കുന്നത് പ്രീതം ആണ്. നാഗാഷ് അസീസ്, ദേവ് നേഗി എന്നിവരാണ് ഗാനം ആലപിച്ചിരിക്കുന്നത്.
ആക്ഷന് പ്രാധാന്യം നല്‍കി ഒരുക്കിയിരിക്കുന്ന ചിത്രത്തില്‍ ഗ്യാങ്സ്‌റ്റര്‍ ആയാകും സല്‍മാന്‍ ഖാന്‍ എത്തുക. ചിത്രത്തിന്‍റെ ടീസര്‍ അടുത്തിടെ പുറത്തിറങ്ങിയിരുന്നു. വലിയ സ്വീകാര്യതയാണ് ടീസറിന് പ്രേക്ഷകരില്‍ നിന്നും ലഭിച്ചത്.