Advertisment

സത്യം തന്നെ, പക്ഷെ നടന്നത് വിവാഹമല്ല; സത്യാവസ്ഥ വെളിപ്പെടുത്തി നടി അദിതിയും സിദ്ധാർത്ഥും രംഗത്ത്

author-image
ഫിലിം ഡസ്ക്
New Update
adhidi sidharth1.jpg

ബോളിവുഡ് നടി അദിതിയും നടൻ സിദ്ധാർത്ഥും വിവാഹിതരായി എന്ന വാർത്തയാണ് കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയ കയ്യടക്കിയത്. എന്നാൽ ഇപ്പോഴിതാ സംഭവത്തിന്റെ സത്യാവസ്ഥ വെളിപ്പെടുത്തി രംഗത്തെത്തിയിരിക്കുകയാണ് അദിതി. നടന്നത് വിവാഹമല്ലെന്നും വിവാഹനിശ്ചയം മാത്രമാണെന്നുമാണ് അദിതി പുതിയ ഇൻസ്റ്റ​ഗ്രാം പോസ്റ്റിലൂടെ പ്രേക്ഷകരോട് വ്യക്തമാക്കിയത്. അവൻ യെസ് പറഞ്ഞു എൻക്കേജ്ഡ് എന്നും ഇരുവരുടെയും ചിത്രം പങ്കുവെച്ചുകൊണ്ട് അദിതി കുറിച്ചു.

Advertisment

ഇരുവരും പ്രണയത്തിലാണെന്ന ഗോസിപ്പുകള്‍ കത്തിനിൽക്കുന്നതിനിടയിലാണ് വിവാഹവാർത്തയും കഴിഞ്ഞ ദിവസം പുറത്തുവന്നത്. ഇരുവരും ഒന്നിച്ച് പല പരിപാടികളിലും പങ്കെടുക്കുന്നതും മറ്റുമായ ചിത്രങ്ങളും വീഡിയോകളും സമൂഹ മാധ്യമങ്ങളിൽ വലിയരീതിയിൽ ചർച്ചയായിരുന്നു. ‘ഇന്ന് തെലങ്കാനയിലെ ക്ഷേത്രത്തിൽ വെച്ചായിരുന്നു വിവാഹമെന്നും, വനപർത്തി ജില്ലയിലെ ശ്രീരംഗപൂരിലാണ് ശ്രീ രംഗനായകസ്വാമി ക്ഷേത്രത്തിലാണ് വിവാഹ ചടങ്ങുകൾ നടന്നതെന്നുമായിരുന്നു’, കഴിഞ്ഞ ദിവസം പങ്കുവെച്ച വാർത്തകളിൽ നിന്നും വ്യക്തമാക്കുന്നു.

2021ലെ തെലുങ്ക് ചിത്രമായ മഹാ സമുദ്രത്തിൽ ഒരുമിച്ച് അഭിനയിച്ചതിന് ശേഷമാണ് അദിതി റാവു ഹൈദരിയും സിദ്ധാർഥും പ്രണയത്തിലായതെന്ന് വാർത്തകൾ പ്രചരിച്ചിരുന്നത്. 

 

Advertisment