Advertisment

സല്‍മാന് പിന്നാലെ ഷാരൂഖിനും വധഭീഷണി, സന്ദേശം എത്തിയത് ഛത്തീസ്ഗഡില്‍ നിന്നും

author-image
മൂവി ഡസ്ക്
New Update
sharukhan1.jpg

ബോളിവുഡ് താരം സല്‍മാന്‍ ഖാന് പിന്നാലെ കിംഗ് ഖാനും വധഭീഷണി. ലോറന്‍സ് ബിഷ്‌ണോയി സംഘം സല്‍മാന് ഖാനെതിരെ ഭീഷണിയുയര്‍ത്തിയതിന് തൊട്ടടുത്ത ദിവസമാണ് ഷാരൂഖിന് നേരെ വധഭീഷണിയുണ്ടായിരിക്കുന്നത്. സംഭവത്തില്‍ അജ്ഞാതനായ ആള്‍ക്കെതിരെ ബാന്ദ്ര പൊലീസ് കേസെടുത്തു.

Advertisment

ഛത്തിസ്ഗഡില്‍ നിന്നാണ് ഫോണ്‍കോള്‍ വന്നതെന്ന് മനസിലാക്കിയ പൊലീസ് ഇപ്പോള്‍ റായ്പൂരിലെത്തിയിട്ടുണ്ട്. ഫൈസാന്‍ ഖാന്‍ എന്നയാളാണ് ഭീഷണിക്ക് പിന്നിലെന്നാണ് നിഗമനം. ഇയാളുടെ ഫോണില്‍ നിന്നാണ് തുടര്‍ച്ചെ ഭീഷണി ഉണ്ടായത്.

കോടികള്‍ നല്‍കിയില്ലെങ്കില്‍ ഷാരൂഖിനെ കൊലപ്പെടുത്തുമെന്നാണ് ഭീഷണി. എന്നാല്‍ എത്രയാണ് തുകയെന്ന് വെളിപ്പെടുത്തിയിട്ടില്ല. അഞ്ചു കോടി രൂപ ആവശ്യപ്പെട്ടാണ് സല്‍മാന് എതിരെ ഭീഷണി സന്ദേശമെത്തിയത്.

Advertisment