പൂണെ: സീറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ പൂണെയിലെ ആസ്ഥാനത്ത് വ്യാഴാഴ്ചയുണ്ടായ അഗ്നിബാധയിൽ1000 കോടിയിലേറെ രൂപയുടെ നഷ്ടമുണ്ടായെന്ന് സീറം ഇൻസ്റ്റിറ്റ്യൂട്ട് സിഇഓ അദാർ പൂനവാല.
/sathyam/media/post_attachments/lYKYAxugdkah1RwEPZl5.jpg)
ബിസിജി റോട്ടോ വാക്സീനുകളുടെ നിർമ്മാണത്തെ തീപ്പിടിത്തം ബാധിച്ചു. എന്നാൽ കൊവിഷീൽഡ് ഉത്പാദനം തടസമില്ലാത നടക്കുമെന്നും അദ്ദേഹം പറഞ്ഞു.
സീറം ഇൻസ്റ്റിറ്റ്യൂട്ട് സന്ദശിച്ച മഹാരാഷ്ട്രാ മുഖ്യമന്ത്രി ഉദ്ദവ് താക്കറെയ്ക്കൊപ്പം മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം. അപകടത്തിൽ മരിച്ച 5 പേരുടെ കുടുംബത്തിനും 25 ലക്ഷം
രൂപവീതം സഹായ ധനവും സീറം ഇൻസ്റ്റിറ്റ്യൂട്ട് നൽകും. അപകടകാരണത്തെക്കുറിച്ച് വേഗത്തിൽ ഒരു നിഗമനത്തിലേക്ക് വരില്ലെന്നും അന്വേഷണത്തിലൂടെ സത്യം പുറത്ത് കൊണ്ടുവരുമെന്നും ഉദ്ദവ് താക്കറെയും പറഞ്ഞു.