Advertisment

പൗരത്വ ഭേദഗതി ബില്ല്; പ്രവാസി സംഘടനകൾ കൂട്ടായ പ്രക്ഷോഭത്തിന് നേതൃത്വം കൊടുക്കണം: ഇന്ത്യൻ സോഷ്യൽ ഫോറം

New Update

അൽ ഖോബാർ : അഭയാർഥികളുടെ പൗരത്വത്തിനുള്ള  അർഹതയിൽ നിന്ന് മുസ്‌ലിം കളെ മാത്രം തടയുന്ന പൗരത്വ ഭേദഗതി ബില്ലിന് കേന്ദ്ര മന്ത്രി സഭയുടെ അംഗീകാരമാ യതോടെ ബില്ലിനെതിരേ കൂട്ടായ പ്രതിക്ഷേധങ്ങളും സമര പരിപാടികളും പ്രവാസ ലോകത്ത് നിന്ന് ഉണ്ടാകേണ്ടതുണ്ടെന്ന് ഇന്ത്യൻ സോഷ്യൽ ഫോറം അൽ ഖോബാർ ബ്ലോക്ക് കമ്മിറ്റി അഭിപ്രായപ്പെട്ടു. മുസ്‌ലിം വിരോധം മാത്രമാണ് ആർ എസ് എസി ന്റെയും

Advertisment

publive-image

ബിജെപിയുടെയും ആദർശമെന്നു സംശയാതീതമായി തെളിഞ്ഞു. വർഗ്ഗീയ ധ്രുവീ കരണം സാധ്യമാക്കി മതത്തിന്റെ പേരിൽ രാജ്യത്തെ വെട്ടിമുറിക്കാനുള്ള ഫാഷി സ്റ്റുകളുടെ തന്ത്രത്തിന്റെ ഭാഗമാണിത്. ഇതിനെതിരെ പ്രവാസലോകത്ത് യോജിച്ചുള്ള പ്രതിഷേധ ങ്ങളും ബോധവൽകരണ പരിപാടികളും ആസൂത്രണം ചെയ്യണമെന്നും കമ്മിറ്റി ആവശ്യ പ്പെട്ടു.

യോഗത്തിൽ സോഷ്യൽ ഫോറം ഖോബാർ ബ്ലോക്ക് പ്രസിഡന്റ് അബ്ദുൾ റഷീദ് പുന്നപ്ര അധ്യക്ഷത വഹിച്ചു. ഫോറം കേരള സ്റ്റേറ്റ് കമ്മിറ്റി വൈസ് പ്രസിഡന്റ് അബ്ദുൾ റഹീം വടകര ഉദ്ഘാടനം ചെയ്തു. അഷ്കർ തിരുനാവായ, അമീൻ ബീമാപ്പള്ളി, മൻസൂർ പൊന്നാനി, ഷെരീഫ് കോട്ടയം, അഹമ്മദ് കബീർ, ബക്കർ കോട്ടൂൽ, ജാബിർ, അഷ്റഫ് പാലക്കാട് സംസാരിച്ചു.

Advertisment