Advertisment

ഒമാനില്‍ ദീര്‍ഘകാലമായി താമസിക്കുന്ന 30 പ്രവാസികള്‍ക്ക് പൗരത്വം അനുവദിച്ചു

New Update

publive-image

മസ്കറ്റ് : ഒമാനില്‍ ദീര്‍ഘകാലമായി താമസിക്കുന്ന 30 പ്രവാസികള്‍ക്ക് കൂടി പൗരത്വം അനുവദിച്ചു. ഒമാന്‍ ഭരണാധികാരി സുല്‍ത്താന്‍ ഹൈതം ബിന്‍ താരിഖാണ് ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് ഇത് സംബന്ധിച്ച ഉത്തരവിട്ടത്. ഈ വര്‍ഷം ഇത് മൂന്നാം തവണയാണ് പ്രവാസികള്‍ക്ക് ഒമാന്‍ പൗരത്വം അനുവദിക്കുന്നത്.

ഫെബ്രുവരില്‍ 157 പ്രവാസികള്‍ക്കും മാര്‍ച്ചില്‍ 39 പേര്‍ക്കും നേരത്തെ പൗരത്വം അനുവദിച്ചിരുന്നു. 20 വര്‍ഷത്തിലേറെ ഒമാനില്‍ ജീവിച്ച പ്രവാസികളില്‍ നിയമപരമായ മാനദണ്ഡങ്ങള്‍ പൂര്‍ത്തീകരിക്കുന്നവരെയാണ് പൗരത്വം നല്‍കുന്നതിനായി പരിഗണിക്കുന്നത്. രാജ്യത്തെ ആഭ്യന്തര മന്ത്രാലയമാണ് ഇത് സംബന്ധിച്ച അപേക്ഷകളില്‍ തീരുമാനമെടുക്കുന്നത്.

Advertisment