Advertisment

സി കെ മേനോൻ അനുസ്മരണവും പ്രഥമ മേനോൻ സ്മാരക പുരസ്ക്കാര പ്രഖ്യാപനവും നാളെ (വ്യാഴാഴ്ച)

author-image
ന്യൂസ് ബ്യൂറോ, ഖത്തര്‍
Updated On
New Update

publive-image

Advertisment

ഖത്തര്‍: ഓഐസിസി ഗ്ലോബല്‍ പ്രസിഡന്റും ഇന്‍കാസ് ഖത്തര്‍ മുഖ്യ രക്ഷാധികാരിയും ആയിരുന്ന പത്മശ്രീ സി കെ മേനോന്റെ ഓര്‍മദിനമായ ഒക്ടോബര്‍ ഒന്നിന് ഇന്‍കാസ് ഖത്തര്‍ അനുസ്മരണ ചടങ്ങ് സംഘടിപ്പിക്കുന്നു.

അദ്ദേഹത്തിന്റെ സ്മരണാർത്ഥം മികച്ച സാമൂഹ്യ പ്രവര്‍ത്തകന് ഏര്‍പ്പെടുത്തുന്ന പുരസ്കാര പ്രഖ്യാപനം ചടങ്ങില്‍ നടക്കും. കെ പി സി സി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രൻ, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെ പി സി സി മുന്‍ പ്രസിഡന്റ് എം എം ഹസ്സന്‍ ഉള്‍പ്പടെ ഖത്തറിലേയും നാട്ടിലെയും മറ്റ് ജി സി സി രാജ്യങ്ങളിലെയും സാമൂഹ്യ സാംസ്കാരിക രാഷ്ട്രീയ രംഗത്തെ പ്രഗത്ഭരായ നിരവധി വ്യക്തിത്വങ്ങള്‍ സൂം മീറ്റിംഗ് വഴി അനുസ്മരണ ചടങ്ങില്‍ പങ്കെടുക്കുമെന്ന് ഇൻകാസ് ഖത്തർ സെന്ട്രൽ കമ്മറ്റിപ്രസിഡന്റ് സമീർ ഏറാമല അറിയിച്ചു.

ഖത്തർ ഉൾപ്പെടെ വിവിധ രാജ്യങ്ങളിൽ വ്യവസായ ശൃംഖലയുള്ള ബെഹസാദ് ഗ്രൂപ്പ് മേധാവി ആയിരുന്ന സി കെ മേനോന്‍ എന്ന മനുഷ്യസ്നേഹി ജീവകാരുണ്യ രംഗത്ത്‌ പകരം വെക്കാൻ കഴിയാത്ത വ്യക്തിത്വമായിരുന്നു.

പ്രവാസി സമ്മാന്‍ പുരസ്കാരവും പത്മശ്രീ പുരസ്കാരവും നല്‍കി രാജ്യം ആദരിച്ച സി കെ മേനോന്‍ പ്രവാസ ലോകത്തും കേരളത്തിൽ ഒന്നാകെയും കാരുണ്യ പ്രവർത്തനങ്ങൾ നടത്തി ആലംബ ഹീനര്‍ക്ക് എന്നും അത്താണിയായിരുന്നു.

സൗദി അറേബ്യയില്‍ ജയിലില്‍ അകപ്പെട്ട നാലു പേരെ മോചിപ്പിക്കാന്‍ ഏകദേശം ഏഴു മില്യണ്‍ ഖത്തര് റിയാല്‍ ബ്ലഡ് മണി നല്‍കി എല്ലാ ഭാരതീയരുടെയും ശ്രദ്ധയാകര്‍ഷിച്ചിരുന്നു സി കെ മേനോന്‍. ഖത്തറിലെ ഭവന്‍സ് സ്കൂൾ തുടങ്ങി വിവിധ സംരംഭങ്ങള്‍ക്കും നിരവധി സാംസ്കാരിക- ജീവകാരുണ്യ സംഘടനകൾക്കും നേതൃത്വം നല്‍കിയിരുന്നു.

qatar
Advertisment