Advertisment

ലോകത്താദ്യമായി 6 ക്ളോൺ നായകളെ ഒരുമിച്ചു പോലീസ് സേനയിൽ ചേർത്തു

New Update

ബെൽജിയൻ മോനിലൈസ് ഇനത്തിൽപ്പെട്ട രണ്ടു നായകളിൽ നിന്ന് ക്ളോൺ രീതിയിൽ ജനിപ്പിച്ച ഒന്നി നൊന്നു കാർബൺ കോപ്പികളായായുള്ള മൂന്നുമാസം പ്രായമുള്ള 6 നായ്ക്കുട്ടികളെ ചൈനയിലെ ബീജിംഗ് മുൻസിപ്പൽ ബ്യുറോ ഓഫ് പബ്ലിക് സെക്യൂരിറ്റിയുടെ ഭയമായി ഇപ്പോൾ ട്രെയിനിങ് നൽകിവരുകയാണ്.

Advertisment

publive-image

ബീജിംഗിലുള്ള പെറ്റ് ക്ളോണിംഗ് കമ്പനി 'സിയൂജിൻ' ആണ് നായകുട്ടികളെ ഇങ്ങനെ ക്ളോണിംഗ് മെത്തേഡിൽ ഉൽപ്പാദിപ്പിക്കുന്നത്.

ക്ളോണിംഗ് നായകൾ മറ്റുള്ളവയെ അപേക്ഷിച്ചു കരുത്തും ബുദ്ധിയും കൂടുതലും അതുപോലെ കാര്യങ്ങൾ എളുപ്പത്തിൽ ഗ്രഹിക്കാൻ കഴിവുള്ളവയുമാണ്.

publive-image

കുറഞ്ഞ ട്രെയിനിങ് അതായത് കേവലം മൂന്നുമാസംകൊണ്ട് പൂർണ്ണയോഗ്യരായി മാറാനുള്ള കഴിവുകൾ ഇവയ്ക്കുണ്ടെന്നതാണ്‌ ക്ളോണിംഗ് നായ്ക്കളുടെ സവിശേഷത.

ലോകത്താദ്യമായാണ് ഇത്തരത്തിൽ ഒരേപോലെ രൂപസാദൃശ്യമുള്ള 6 ക്ളോൺ നായ്ക്കൾ പോലീസ് സേനയിൽ പ്രവേശിക്കുന്നത്.

Advertisment