Advertisment

പീഡകര്‍ക്ക് മുന്നറിയിപ്പായി 'കൊച്ചിന്‍ ശാദി അറ്റ് ചെന്നൈ 03'

New Update

പീഡന വാര്‍ത്തകള്‍ കൊണ്ടു സമ്പന്നമാണ് ഇന്ന് മാധ്യമങ്ങള്‍. ദിവസേന ലൈംഗികചൂഷണം നേരിടുന്ന സ്ത്രീകളും കുട്ടികളും നിരവധിയാണ്. ഒരു പെണ്‍കുട്ടി നേരിടേണ്ടി വരുന്ന പീഡനാനുഭവത്തെ തീവ്രതയോടെ അവതരിപ്പിച്ചിരിക്കുകയാണ് മന്‍ജിത് ദിവാകര്‍ സംവിധാനം ചെയ്ത് 'കൊച്ചിന്‍ ശാദി അറ്റ് ചെന്നൈ 03' എന്ന ചിത്രത്തിലൂടെ.

Advertisment

publive-image

അമ്മ മാത്രമുള്ള ശാദിക എന്ന യുവതിയാണ് കഥയിലെ നായിക. തന്റെ കാമുകനുമായി അതിരുവിട്ട അടുപ്പം ശാദിക എന്ന കഥാനായികയെ ഗര്‍ഭിണിയാക്കുന്നു. കാര്യങ്ങള്‍ കൈവിട്ട് പോയെങ്കിലും ഈ ഒരു അവസ്ഥ അമ്മയെ അറിയിക്കാതിരിക്കാന്‍ അവള്‍ ശ്രമിക്കുന്നു. തന്റെ സുഹൃത്തായ ഡോക്ടറുടെ നിര്‍ദേശ പ്രകാരം ശാദിക അബോര്‍ഷന്‍ നടത്തുവാന്‍ ചെന്നൈയിലേക്ക് യാത്ര തിരിക്കുന്നു. ചെന്നൈയില്‍ എത്തും മുന്‍പ് തന്നെ അവളെ തേടി ഒരു വിപത്ത് എത്തുന്നു.

ശാദികയ്ക്ക് പോകേണ്ട സ്ഥലത്ത് എത്തിക്കാമെന്നു പറഞ്ഞ് ഒരു ഓട്ടോ ഡ്രൈവറും കൂട്ടാളികളും അവളെ ശാരീരികമായി കീഴ്പ്പെടുത്തി അവരുടെ സങ്കേതത്തില്‍ എത്തിച്ച് പീഡനത്തിനിരയാക്കുന്നു. മൂവരുടെയും മൃഗീയ പീഡനത്തിനൊടുവില്‍ മരണത്തോടടുത്ത ശാദികയെ അവര്‍ വഴിയില്‍ ഉപേക്ഷിക്കുന്നു. തുടര്‍ന്ന് പൊലീസ് ശാദികയെ കണ്ടെത്തുന്നു. കുറ്റവാളികളെ കണ്ടെത്താന്‍ ഡി.എസ്.പി അമീര്‍ യുസഫിന്റെ നേതൃത്വത്തില്‍ നടത്തുന്ന അന്വേഷണമാണ് ചിത്രത്തില്‍ പിന്നീടങ്ങോട്ട്.

ശാദിക മരണത്തോട് മല്ലിടുന്നതും അവളുടെ അമ്മയുടെ വികാരത്തിലൂടെയും ചിത്രം കടന്നുപോകുന്നു. ശാദികയെ പീഡനത്തിനിരയാക്കിയ കുറ്റവാളികള്‍ തങ്ങളുടെ കുത്സിത പ്രവൃത്തികളില്‍ അപ്പോഴും ഏര്‍പ്പെട്ടു കൊണ്ടിരുന്നു. അവരിലേക്ക് അടുക്കുന്ന നിയമത്തിന്റെ കൈകള്‍ ചിത്രത്തില്‍ ആവേശം ജനിപ്പിക്കും. മലയാളത്തിനേക്കാള്‍ തമിഴ് സംഭാഷണങ്ങളാണോ ചിത്രത്തില്‍ കൂടുതല്‍ എന്ന് പ്രേക്ഷകര്‍ക്ക് സംശയം തോന്നിയേക്കാം.

ആര്‍.കെ. സുരേഷ്, നേഹ സക്‌സേന, ചാര്‍മിള, അക്ഷത ശ്രീധര്‍ ശാസ്ത്രി, വിനോത് കിഷന്‍ തുടങ്ങിയവര്‍ ചിത്രത്തിലെ പ്രധാന വേഷങ്ങള്‍ അവതരിപ്പിച്ചിരിക്കുന്നു. ചാര്‍മിളയുടെ ഏറെ കാലത്തിനുശേഷമുള്ള തിരിച്ചുവരവാണിത്. ചിത്രത്തിലെ ഗാനങ്ങള്‍ക്ക് ഒരുക്കിയിരിക്കുന്നത് സണ്ണി വിശ്വനാഥാണ്. ഛായാഗ്രഹണം നിര്‍വ്വഹിച്ചത് അയ്യപ്പന്‍.

malayalam movie cochin shaadi
Advertisment