Advertisment

ഐഡിബിഐ ബാങ്ക് - ന്യൂ ഇന്ത്യ അഷുറന്‍സ് കമ്പനി സഹകരണത്തിന് ധാരണ

author-image
ന്യൂസ് ബ്യൂറോ, മുംബൈ
Updated On
New Update

മുംബൈ:  ഐഡിബിഐ ബാങ്കും ദി ന്യൂ ഇന്ത്യ അഷുറന്‍സ് കമ്പനിയും സഹകരിക്കുന്നു. ഇരുവരും ചേര്‍ന്ന് ബാങ്ക്അഷുറന്‍സ് കോര്‍പറേറ്റ് ഏജന്‍സിക്ക് ധാരണയായി. ധാരണ പ്രകാരം ന്യൂ ഇന്ത്യയുടെ ഇന്‍ഷുറന്‍സ് ഉല്‍പ്പന്നങ്ങള്‍ ഐഡിബിഐ ബാങ്കിന്റെ 1850ലധികം വരുന്ന ബ്രാഞ്ചുകളിലെ രണ്ടു കോടിയോളം വരുന്ന ഉപഭോക്താക്കള്‍ക്ക് സംരക്ഷണം നല്‍കും.

Advertisment

publive-image

ഇന്ത്യയിലെ ഏറ്റവും വലിയ നോണ്‍-ലൈഫ് ഇന്‍ഷുറന്‍സ് കമ്പനിയായ ന്യൂ ഇന്ത്യ അഷുറന്‍സുമായി സഹകരിക്കുന്നതില്‍ സന്തോഷമുണ്ടെന്നും ജനറല്‍ ഇന്‍ഷുറന്‍സ് രംഗത്ത് 15 ശതമാനം വിപണി പങ്കാളിത്തമുള്ള കമ്പനിയുമായുള്ള സഹകരണം ബാങ്കിന്റെ ഉപഭോക്താക്കളില്‍ വലിയ മാറ്റമുണ്ടാക്കുമെന്നും വിശ്വാസ്യത വര്‍ധിപ്പിക്കുമെന്നും ഐഡിബിഐ ബാങ്ക് എംഡിയും സിഇഒയുമായ രാകേഷ് ശര്‍മ പറഞ്ഞു.

ഇന്ത്യയിലെ ഏറ്റവും പഴക്കം ചെന്നതും വലുതുമായ വാണീജ്യ ബാങ്കായ ഐഡിബിഐയുമായി സഹകരിക്കുന്നതില്‍ ആഹ്‌ളാദമുണ്ടെന്നും ഉല്‍പ്പന്ന വിലയ്ക്കപ്പുറം വലിയ ക്ലെയിമുകള്‍ക്കായിരിക്കും കൂടുതല്‍ ശ്രദ്ധ നല്‍കുകയെന്നും രണ്ടു സ്ഥാപനങ്ങളുടെയും ബൃഹത്തായ നെറ്റ്‌വര്‍ക്കിലൂടെയും ഐടി സംയോജനത്തിലൂടെയും സഹകരണം ഉപഭോക്താക്കള്‍ക്ക് ഗുണകരമാകുമെന്ന് വിശ്വസിക്കുന്നതായി ന്യൂ ഇന്ത്യ അഷുറന്‍സ് കമ്പനി സിഎംഡി അതുല്‍ സാഹായ് പറഞ്ഞു.

സഹകരണ ധാരണാ ഒപ്പുവയ്ക്കുന്നതിന്റെ ഭാഗമായി ''സുരക്ഷാ കവച്'' എന്ന വ്യക്തിഗത അപകട പോളിസിയും അവതരിപ്പിച്ചിട്ടുണ്ട്.

Advertisment