Advertisment

ഫ്ളിപ്കാർട്ടും ആക്സിസ് ബാങ്കും മാസ്റ്റർ കാർഡുമായി ചേർന്ന് കോ-ബ്രാൻഡഡ് ക്രെഡിറ്റ് കാർഡ് അവതരിപ്പിച്ചു

author-image
ന്യൂസ് ബ്യൂറോ, കൊച്ചി
Updated On
New Update

കൊച്ചി:   ഇ-കൊമേഴ്സ് വിപണിയായ ഫ്ളിപ്കാർട്ടും ആക്സിസ് ബാങ്കും സഹകരിച്ച് കോ-ബ്രാൻഡഡ് ക്രെഡിറ്റ് കാർഡ് അവതരിപ്പിക്കുന്നു. ഓൺലൈൻ, ഓഫ് ലൈൻ ഉപയോഗങ്ങൾക്ക് പരിധിയില്ലാത്ത കാഷ്ബാക്കുകളും മറ്റ് ആനുകൂല്യങ്ങളും നൽകുന്ന ഈ കാർഡ് മാസ്റ്റർകാർഡുമായി ചേർന്നാണ് പുറത്തിറക്കുന്നത്.

Advertisment

ഫ്ളിപ്കാർട്ട്, മൈൻത്ര, 2ഗുഡ് എന്നിവയിൽ നിന്ന് ഏറ്റവും ഉയർന്ന കാഷ് ബാക്കും മെയ്ക്ക് മൈ ട്രിപ്, ഗോയ്ബിബോ, ഊബർ, പി.വി.ആർ, ഗാന, ക്യൂർഫിറ്റ്, അർബൻക്ലാപ് തുടങ്ങിയ മറ്റു വ്യാപാര സ്ഥാപനങ്ങളിൽ നിന്ന് അധിക ആനുകൂല്യങ്ങളും ഇതിലൂടെ ഉപഭോക്താക്കൾക്കു ലഭിക്കും.

publive-image

വായ്പാ ലഭ്യത വർധിപ്പിക്കാനും ഇന്ത്യയിലെ ക്രെഡിറ്റ് കാർഡ് സംവിധാനം കൂടുതൽ വിപുലമാക്കാനും ലക്ഷ്യമിട്ടാണ് ഈ പുതിയ സഹകരണം. ഇന്ത്യയിലുള്ള മിക്കവാറും പേർ ഏതെങ്കിലും രീതിയിലുള്ള വായ്പകൾ പ്രയോജനപ്പെടുത്തിയിട്ടുണ്ടെങ്കിലും 4.9 കോടി ക്രെഡിറ്റ് കാർഡുകൾ മാത്രമാണ് രാജ്യത്ത് ഉപയോഗത്തിലുള്ളത്.

ഇതേ സമയം 22 കോടി ഇന്ത്യക്കാരെങ്കിലും വായ്പയ്ക്ക് അർഹതയുള്ളവരായിട്ടുണ്ടെന്ന് സിബിലിന്റെ വിലയിരുത്തലുകൾ ചൂണ്ടിക്കാണിക്കുന്നുണ്ട്. ഇതിൽ തന്നെ 7.2 കോടി പേർ മാത്രമാണ് വായ്പകൾ എടുക്കുകയും ബാങ്കുമായി നിലവിലുള്ള അക്കൗണ്ടുകൾ നിലനിർത്തുകയും ചെയ്യുന്നുള്ളു എന്നാണ് കണക്കു കൂട്ടലുകൾ.

വായ്പയ്ക്ക് അർഹതയുള്ളവരേയും ഇതുവരെ ഔപചാരികമായ വായ്പകളൊന്നും എടുക്കാത്തവരേയും സഹായിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഫ്ളിപ്കാർട്ട് -ആക്സിസ് ബാങ്ക് ക്രെഡിറ്റ് കാർഡ് രൂപകൽപന ചെയ്തിരിക്കുന്നത്. ആക്സിസ് ബാങ്കിനും ഫ്ളിപ്കാർട്ടിനും രാജ്യ വ്യാപകമായുള്ള ശൃംഖല ഇതിനു സഹായകമാകും. മാസ്റ്റർ കാർഡിന് കോ-ബ്രാൻഡ് കാർഡ് പദ്ധതികളിലും പെയ്മെന്റ് സാങ്കേതികവിദ്യയിലും ഉള്ള മുൻനിര സ്ഥാനം ഇവിടെ ശക്തമായ പിന്തുണയും നൽകും.

Advertisment