Advertisment

ഫണ്‍ബ്രെല്ല 2019: കുടകളില്‍ നിറം പകര്‍ന്ന് കുട്ടികള്‍

author-image
ന്യൂസ് ബ്യൂറോ, കൊച്ചി
Updated On
New Update

കൊച്ചി:  എക്‌സിക്യുട്ടിവ് ഇവന്റ്‌സിന്റെ ആഭിമുഖ്യത്തില്‍ ഹൈസ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി കുട പെയിന്റിങ് മത്സരം ഫണ്‍ബ്രെല്ല 2019 സംഘടിപ്പിച്ചു. കൊച്ചി ഇന്‍ഫോപാര്‍ക്ക് കാമ്പസ്സിലുള്ള ഹോട്ടല്‍ ഫോര്‍ പോയിന്റ്‌സ് ബൈ ഷെറാട്ടണില്‍ നടന്ന മത്സരത്തില്‍ സംസ്ഥാനത്തുടനീളമുള്ള 70 സ്‌കൂളുകളില്‍ നിന്നായി 250 വിദ്യാര്‍ഥികള്‍ പങ്കെടുത്തു. കേരളത്തിലെ മഴക്കാലം എന്നതായിരുന്നു മത്സരത്തിന്റെ പ്രമേയം.

Advertisment

publive-image

ഒന്നാം സമ്മാനമായ 25,000 രൂപ കാക്കനാട്ടെ രാജഗിരി ക്രിസ്തു ജയന്തി പബ്ലിക് സ്‌കൂളിലെ മേഘ്‌ന ആര്‍. റോബിന്‍സ് നേടി. രണ്ടാം സമ്മാനമായ 15,000 രൂപ കൂത്താട്ടുകുളം മേരിഗിരി സിഎംഐ പബ്ലിക് സ്‌കൂളിലെ പത്മപ്രിയ നായരും മൂന്നാം സമ്മാനമായ 5,000 രൂപ പിറവം സെയിന്റ് ആന്റണീസ് ഹൈസ്‌കൂളിലെ അഭിഷേക് ജോണും നേടി.

publive-image

സിനിമ സംവിധായകന്‍ സജി സുരേന്ദ്രന്‍, നടനും സംവിധായകനും സംരംഭകനുമായ സാജിദ് യാഹിയ, ഫോര്‍ പോയിന്റ്‌സ് ബൈ ഷെറാട്ടണ്‍ ജനറല്‍ മാനേജര്‍ ദിനേശ് റായ് എന്നിവര്‍ സമ്മാനങ്ങള്‍ വിതരണം ചെയ്തു. മത്സരത്തില്‍ നിന്നും തെരഞ്ഞെടുക്കുന്ന 10 കുടകള്‍ ലയണ്‍സ് ക്ലബ് ഓഫ് കൊച്ചിന്‍ മിഡ്ടൗണ്‍ ലേലം ചെയ്ത് കിട്ടുന്ന തുക ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്കായി വിനയോഗിക്കും.

publive-image

സംഗീത സംവിധായകന്‍ ജോര്‍ജ് പീറ്റര്‍, ലയണ്‍സ് ക്ലബ് ഓഫ് കൊച്ചിന്‍ മിഡ്ടൗണ്‍ പ്രസിഡന്റ് ഡോമിനിക് സാവിയോ, എക്‌സിക്യുട്ടിവ് ഇവന്റ്‌സ് എംഡി രാജു കണ്ണമ്പുഴ, ഹോട്ടല്‍ ഫോര്‍ പോയിന്റ്‌സ് ബൈ ഷെറാട്ടണ്‍ സെയില്‍സ് ആന്‍ഡ് മാര്‍ക്കറ്റിങ് ഡയറക്ടര്‍ മൈക്ക്ള്‍ ലെസ്റ്റൂര്‍ജെന്‍, ജോണ്‍സ് അംബ്രല്ല എംഡി ഷിയാസ് ബഷീര്‍, ക്രാഫ്റ്റ്‌സ് സ്റ്റേഷന്‍ മാനേജിംഗ് പാര്‍ട്ണര്‍ മന്‍മോഹന്‍ ഹരിദാസ് തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

Advertisment