Advertisment

അമ്മയ്ക്കൊരു പിറന്നാൾ സമ്മാനം

author-image
admin
New Update

- ഹരിഹരൻ പങ്ങാരപ്പിള്ളി

Advertisment

പ്രവാസത്തിലെ നാല്ചുവരുകളിൽ ഇരുന്ന് നാട്ടിൽ പിറന്നാൾ ആഘോഷിക്കുന്ന അമ്മയ്ക്കായി ഈ അക്ഷരസമ്മാനം. 'അമ്മ സമസ്യയായി തുടരുന്ന സൃഷ്ടി.

ഇന്ന് എന്റെ അമ്മയുടെ അറുപത്തൊന്നാം പിറന്നാളാണ്, തൃശൂർ പൂരവും അമ്മയും. മേടമാസത്തിലെ പൂരം നക്ഷത്രത്തിൽ ജനനം. പതിനേഴാം വയസ്സിൽ ആ ഗ്രാമത്തിലേക്ക് ചേക്കേറിയ, 'ശാന്തകുമാരി, ശാന്ത, ശാന്തമ്മ '.....

publive-image

എല്ലാ കഥയും ഒരൊറ്റശ്വാസത്തിൽ പറഞ്ഞു തരും ... പങ്ങാരപ്പിള്ളിയെ സ്നേഹിച്ച സ്നേഹിക്കുന്ന എന്റെ 'അമ്മ . ഒരങ്കവും നടക്കാത്ത പച്ചയായ സ്ത്രീ ആകെ തോറ്റുപോയത് എന്റെ മുൻപിൽ ....

കൂടെ ഉണ്ടാകുമെന്ന് കരുതിയ പാവത്തെ വിട്ടു - നാട് വിട്ട ദുഷ്ടനായ മകൻ. എന്നാലും ശ്കതനായ അച്ഛന്റെ കയ്യിൽ ഇന്നും ഭദ്രമാണ് ആ ജീവിതം . ഈശ്വരോ രക്ഷ !

ഇരുൾ വീണ പാടവരമ്പിലൂടെ പലചരക്ക് സാധനങ്ങൾ വാങ്ങിച്ചുകൊണ്ടുള്ള വരവ്.. ഓട്ട കലത്തിൽ അയൽപക്ക വീടുകളിൽ നിന്നും വെള്ളം തലയിലും ഒക്കത്തും വച്ചുള്ള വെള്ളം കൊണ്ടുവരൽ.

പുലർച്ചെ നാലുമണിക്കെണീറ്റ് നാടൻ റബ്ബർമരങ്ങളെ ടാപ്പ് ചെയ്ത് , ഉള്ള കുറച്ച് ഷീറ്റുമായി കിലോമീറ്ററോളം മലകൾ കേറിയിറങ്ങി പോകും. ഉണ്ണിച്ചേട്ടൻ , കറിയാൻചേട്ടൻ , മരിച്ചുപോയ കുഞ്ഞുട്ടിച്ചേട്ടൻ ഇവരുടെ കൂടെ പെങ്ങളെ പോലെ നടന്ന ആത്മബന്ധങ്ങൾ.

സൗഹൃദങ്ങൾ അല്ല പെങ്ങളായിരുന്നു അവർക്കെല്ലാം. കുടിയേറ്റ ഗ്രാമത്തിന്റെ തനതായ മൂല്യങ്ങൾ ഇന്നും പൊന്നുപോലെ കൊണ്ട് നടക്കാൻ ശ്രമിക്കുന്ന ജീവിത സ്പന്ദനം ... പ്രതീക്ഷയാണ് ! “

തറവാട്ട് പേരിന്റെ മഹിമയോ , പാരമ്പര്യ സ്വത്തുക്കളുടെ മേൻപൊടിയോ , കിടക്കാൻ വീടുപോലുമില്ലാതിരുന്ന കാലം.

ദാരിദ്രം അഭിമാനമാക്കി ഒരു സാമ്പത്തിക വിദഗ്ദ്ധയെപോലെ ഇന്ന് നാട്ടിലെ ഇപ്പോഴുള്ള വീടിനെ ഭദ്രമാക്കി കൊണ്ട് പോകുന്നു. പ്രാർത്ഥന മാത്രം .

ഉള്ളറിഞ്ഞു വിളിച്ചാൽ വിളിപ്പുറത്തെത്തുന്ന അദൃശ്യമായ കരങ്ങളിൽ വിശ്വാസം അർപ്പിച്ചു അറുപതുകളുടെ ആഘോഷമില്ലാതെ ആ അമ്മ ...

ഇന്നത്തെ കാലത്തെ എല്ലാ സുഖ സൗകര്യങ്ങളും ലഭിച്ചിട്ടും പരാതിയും പരിഭവങ്ങളും പറഞ്ഞു നടക്കുന്ന പലർക്കും ഒന്ന് ചിന്തിക്കാൻ !

Advertisment