Advertisment

സി രാധാകൃഷ്ണനും എസ് രമേശന്‍ നായര്‍ക്കും ഡോ. സുകുമാര്‍ അഴീക്കോട്‌ - തത്വമസി പുരസ്കാരം

New Update

കൊച്ചി:  ഡോ. സുകുമാര്‍ അഴീക്കോട്‌ - തത്വമസി സാംസ്കാരിക അക്കാദമിയുടെ ഈ വര്‍ഷത്തെ പുരസ്കാരങ്ങള്‍ പ്രസിദ്ധീകരിച്ചു. സി രാധാകൃഷ്ണന്‍ (സാഹിത്യം - സാംസ്കാരികം), എസ് രമേശന്‍ നായര്‍ (കവിത - സിനിമാരംഗം), വി വി ജോസ് കല്ലട (കഥാപ്രസംഗം - ഓണ്‍ലൈന്‍ മികവ്), ഡാര്‍വിന്‍ പിറവം (ജീവകാരുണ്യം - കലാരംഗം), ഹാരിസ് നെന്മയില്‍ (നോവല്‍), രവിവര്‍മ്മ തമ്പുരാന്‍ (കഥ), ഇടക്കുളങ്ങര ഗോപന്‍ (കവിത), മുരളീധരന്‍ വലിയവീട്ടില്‍ (ഹാസകവിതകള്‍) എന്നിവര്‍ക്കാണ് പുരസ്കാരങ്ങള്‍.

Advertisment

publive-image

കവിതാ രംഗത്ത് നിന്നും അജിത ടി ജി, അമല്‍ സുഗ എന്നിവര്‍ സ്പെഷ്യല്‍ ജൂറി പുരസ്കാരങ്ങള്‍ക്ക് അര്‍ഹരായി. ശ്രീകുമാരന്‍ തമ്പി ചെയര്‍മാനായും കുരീപ്പുഴ ശ്രീകുമാര്‍, ടി ജി വിജയകുമാര്‍, ഉമാദേവി വി ജി, വിക്രമന്‍ പി എന്‍, ശോഭ ജോഷി, കളവൂര്‍ ചെമ്പാഴി രാമചന്ദ്രന്‍, അയ്മനം ജോണ്‍, മണികണ്ഠന്‍ പോല്‍പറമ്പത്ത്, അനില്‍ കുരിയാത്തി, ഉമാദേവി തുരുത്തേരി, ജയകുമാര്‍ തീര്‍ത്ഥം എന്നിവര്‍ ഉള്‍പ്പെട്ട ജൂറിയാണ് വിവിധ മേഖലകളിലെ പുരസ്കാര ജേതാക്കളെ തെരഞ്ഞെടുത്തത്.

ഡോ. സുകുമാര്‍ അഴീക്കോടിന്റെ 93 -)ത് ജന്മദിനമായ മേയ് 12 ന് തൃശൂരില്‍ നടക്കുന്ന ചടങ്ങില്‍ വച്ച് അവാര്‍ഡുകള്‍ വിതരണം ചെയ്യും. പതിനായിരത്തൊന്നു രൂപയും ഫലകവും അടങ്ങുന്നതാണ് അവാര്‍ഡ്.  12 ന് രാവിലെ 10 മണിക്ക് തൃശൂര്‍ സാഹിത്യ അക്കാദമി ഹാളില്‍ നടക്കുന്ന സമ്മേളനത്തില്‍ ജസ്റ്റിസ് കമാല്‍ പാഷ, വൈശാഖന്‍ മാഷ്‌, ശ്രീകുമാരന്‍ തമ്പി, കുരീപ്പുഴ ശ്രീകുമാര്‍, സിനിമാ താരങ്ങളായ അനൂപ്‌ ചന്ദ്രന്‍, ഇബ്രാഹിംകുട്ടി എന്നിവര്‍ പങ്കെടുക്കും.

Advertisment