Advertisment

കൃതിയിലുമുണ്ടൊരു വില്ലന്‍ - ഗോവിന്ദന്‍കുട്ടി

author-image
റാംമോഹന്‍ പാലിയത്ത്
Updated On
New Update

ന്‍കിടക്കാരുടെ സ്റ്റാളുകള്‍ക്കൊപ്പം 22 ചെറുകിട പ്രസാധകരുടെ സ്റ്റാന്‍ഡുകള്‍ കൃതിയെ വ്യത്യസ്തമാക്കുന്നു.

Advertisment

22 ചെറുകിട പ്രസാധകരുടെ സ്റ്റാന്‍ഡുകളാണ് കൃതി പുസ്തകമേളയെ വ്യത്യസ്തമാക്കുന്ന ഒരു പ്രധാന സംഗതി. 'സാധാരണ ഇത്ര മികച്ച നിലവാരത്തില്‍ സംഘടിപ്പിക്കുന്ന പുസ്തകമേളകള്‍ ഞങ്ങളെപ്പോലുള്ള ചെറുകിട പ്രസാധകര്‍ക്ക് അപ്രാപ്യമായിരിക്കും. അതാണ് ഇക്കുറി കൃതി തിരുത്തിയിരിക്കുന്നത്,' കൃതിയില്‍ സ്റ്റാന്‍ഡുള്ള ജി കെ റീഡേഴ്‌സ് മീഡിയ ഉടമ കെ. വേണുഗോപാല്‍ പറയുന്നു.

publive-image

ജി കെ എ്ന്നാല്‍ ഗോവിന്ദന്‍കുട്ടി. ഒരു കാലത്ത് മലയാള സിനിമാപ്രേക്ഷകരുടെ വെറുപ്പു മുഴുവന്‍ വാരിക്കൂട്ടിയ മികച്ച വില്ലന്‍, ഒരുപാട് വടക്കന്‍പാട്ട് സിനിമകളുടെ തിരക്കഥാകൃത്ത്. മികച്ച കഥാകൃത്തും നോവലിസ്റ്റും കൂടിയായിരുന്ന ഗോവിന്ദന്‍കുട്ടി (1924-1994) തന്റെ ജീവിതകാലത്ത് 45-ഓളം വിവിധ പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചിരുന്നതില്‍ അദ്ദേഹത്തിന്റെ ആത്മകഥ ഉള്‍പ്പെടെ പതിനഞ്ചോളം പുസ്തകങ്ങള്‍ കൃതിയെല ജി കെ റീഡേഴ്‌സ് സ്റ്റാന്‍ഡില്‍ വില്‍പ്പനയ്ക്കുണ്ട്.

എഴുത്തുകാര്‍ തന്നെ പ്രസാധകരായവരുടെ സ്റ്റാന്‍ഡുകളും ഇക്കൂട്ടത്തിലുണ്ട്. ഏലം ഒരു ശീലമാക്കൂ എന്ന മുദ്രാവാക്യത്തിലൂടെ പ്രസിദ്ധനായ മലയാളത്തിന്റെ പ്രിയ കവി പി ഐ ശങ്കരനാരായണനാണ് നവമന ബുക്‌സ് എന്ന സ്ഥാപനത്തിന്റെ സ്റ്റാന്‍ഡിലുള്ളത്. 'പണ്ട് മഹാനായ എഴുത്തുകാരന്‍ ബഷീര്‍ തന്റെ പുസ്തകങ്ങള്‍ കൊണ്ടുനടന്നു വിറ്റിരുന്നതത് നമുക്കറിയാം.

ഇന്ന് കൃതി പോലെ അപൂര്‍വം ചില പുസ്തകമേളകള്‍ ഒറ്റപ്പെട്ട എഴുത്തുകാര്‍ക്കും ഇതുപോലെ പ്രോത്സാഹനമാകുന്നു. നമ്മുടെ വായനക്കാര്‍ ഇവിടെ നമ്മളെ തേടിയെത്തുന്നു,' പി. ഐ ശങ്കരനാരായണന്‍ പറയുന്നു.

Advertisment