Advertisment

'നിങ്ങൾ ചിലപ്പോൾ ഒരു പൂവിനെ, അല്ലെങ്കിൽ ഒരു പുഴുവിനെക്കുറിച്ച് വിസ്മയം കൊള്ളും. പക്ഷേ സ്വന്തം ശരീരത്തെക്കുറിച്ച് ആലോചിക്കുക പോലുമില്ല. നിങ്ങളുടെ ശരീരമാണ് നിലവിലുള്ള ഏറ്റവും സങ്കീർണ്ണമായ പ്രതിഭാസം'

author-image
admin
Updated On
New Update

രീരമാണ് നിങ്ങളുടെ പരമാർത്ഥം അതുകൊണ്ട് ഒരിക്കലും നിങ്ങൾ ശരീരത്തിനെതിരാകരുത്. ശരീരത്തിനെതിരാകുമ്പോൾ നിങ്ങൾക്ക് പരമാർത്ഥവുമായുള്ള സമ്പർക്കം നഷ്ടമാകുന്നു.

Advertisment

ശരീരമാണ് നിങ്ങളുടെ ദേവാലയം. നിങ്ങൾ ചിലപ്പോൾ ഒരു പൂവിനെ, അല്ലെങ്കിൽ ഒരു പുഴുവിനെക്കുറിച്ച് വിസ്മയം കൊള്ളും. പക്ഷേ സ്വന്തം ശരീരത്തെക്കുറിച്ച് ആലോചിക്കുക പോലുമില്ല.

എന്നാൽ നിങ്ങളുടെ ശരീരമാണ് നിലവിലുള്ള ഏറ്റവും സങ്കീർണ്ണമായ പ്രതിഭാസം. ഒരു പൂവിനോ, മരത്തിനോ, സൂര്യനോ, ചന്ദ്രനോ, നക്ഷത്രങ്ങൾക്കു പോലും നിങ്ങളുടെ ശരീരം പോലെ ക്രമാനുഗതം വികസിച്ച യാന്ത്രിക ഘടനയില്ല.

എന്നാൾ നിങ്ങളെ പഠിപ്പിച്ചത് പൂവിനെ വിലമതിക്കാനാണ്. കല്ലിനെയും പാറയേയും പുഴകളേയും ആസ്വദിക്കാനാണ്. എന്നാൽശരീരമാണ് ഏറ്റവും മനോജ്ഞമായ പ്രതിഭാസം.

നിങ്ങൾ ഒരു പൂവ് കണ്ട് കണ്ണഞ്ചിനിന്നാൽ ആളുകൾ പറയും നിങ്ങൾ കവിയോ യോഗിയോ ആണെന്ന്. "എന്തു സൗന്ദര്യബോധമുളള ആൾ!"'

എന്നാൽ നിങ്ങൾ ഒരു പുരുഷന്റെ അല്ലെങ്കിൽ സ്ത്രീയെ ആദരവോടെ നോക്കിയാൽ അത് കാമാന്ധത കൊണ്ടാന്നെന്ന് പറയും. ആരും നിങ്ങൾ കവിയോ യോഗിയോ ആണെന്ന് പറയില്ല. ആരും നിങ്ങളുടെ പ്രത്യത്തിയെ മാനിക്കില്ല. നിങ്ങൾ ഒരു പെണ്ണിനെ അല്ലെങ്കിൽ ആണിനെ തൊട്ടാൻ അത് പ്രശ്നമാകും. എവിടെയാണ് പിഴച്ചത്? എന്തോ അഗാധമായും അത്യധികമായും തകർക്കപ്പെട്ടിരിക്കുന്നു.

ഓഷോ - The book of Women.

 

Advertisment