Advertisment

മായാ എല്ലാം മായാ

New Update

publive-image

Advertisment

പൊന്നും പണവും മണ്ണിനു തുല്യം

എന്ന് എന്നെ എന്നെ പഠിപ്പിച്ച കാലം

പണവും പ്രതാപവും മായ മാത്രമെന്ന്

ഈ ലോകമോതുന്ന ഈ കാലം

ഉതുന്ഗമാകുന്ന ഭവനങ്ങളൊന്നും

ശാന്തി നമുക്കേകാത്ത കാലം

എത്രമേൽ ഉന്നതമാകുന്ന വാഹനം

അത് എനിക്കൊന്നുമേ ഏകാത്ത കാലം

അന്നമാണെന്നുടെ പരമപ്രധാനം

അത് മാത്രമാണിന്നു പരമ പ്രധാനം

ആട്ടവും നൃത്തവും ശാലകളൊന്നും

എനിക്കേകില്ല ഈ ഭൂവിൽ ഏതുമേ ഇന്ന്

ഉന്നതമാകുന്ന ഉദ്യോഗമാകമായാലും

ഏറ്റം ധാനമേകും വ്യവസായമാകട്ടെ

ഈ ഭൂവിലിന്ന് വെറും മായാ മാത്രം

എൻ ജീവനാണു് പരമ പ്രാധാനം

മന്ത്രവും തന്ത്രവും യന്ത്രവുമെല്ലാം

വെറും ശൂന്യമാകുന്ന ഈ കാലം

ശാസ്ത്രവും വൈദ്യനും മരുന്നുമെല്ലാം

വെറും പാഴ്വേലയാകുന്ന കാലം

ആരാധനാലയമെല്ലാം കൊട്ടി അടച്ചു

ആൾ ദൈവമെല്ലാം ഓടി ഒളിച്ചു

ഏകനായ് ഞാനിന്നു നീറിടുമ്പോൾ

എന്നുള്ളിൽ വന്നെന്നെ തലോടാൻ

ഈശ്വരൻ മാത്രമേ ഇന്നെനിക്കുള്ളു

Advertisment