Advertisment

സ്വാന്തനം വിതറുന്ന സേവകർ

author-image
admin
New Update

- ജെ. മാത്യു പുന്നവേലി (കുവൈറ്റ്‌)

Advertisment

publive-image

കാരുണ്യത്തിൻ കരുതലുള്ള - കുളിർകാറ്റായി..

സമർപ്പണത്തിൻ നനവുള്ള -

സ്നേഹസ്പർശമായി..

അപരന്റെ ആരോഗ്യം -

കാക്കുന്ന നഴ്സസ്..

സ്വാന്തനം വിതറുന്ന സേവകർ

ഭയം ലേശമില്ലാതെ ധീരമായ -

ചുവടുകളോടെ..

നിഷ്ക്രിയരാകാതെ നിറഞ്ഞ -

നിശ്ചയദാർഢ്യത്തോടെ..

കോവിഡ് ഭീതിയിലും -

വിറയ്ക്കാത്ത നഴ്സസ്..

സ്വാന്തനം വിതറുന്ന സേവകർ

ആർദ്രതയിൻ നിലാവെട്ടമുള്ള -

മനസ്സുമായി..

സ്നേഹത്തിൻ സുഗന്ധമുള്ള -

തിരിനാളമായി..

പ്രതിസന്ധിയുടെ പോർവിളികളിലും -

പുഞ്ചിരിയുമായി നഴ്സസ്..

സ്വാന്തനം വിതറുന്ന സേവകർ

അവഗണനകളിൽ പതറാതെ -

ആശ്വാസമായി..

ഉൾകാഴ്ച്ചയുടെ പരിമളമുള്ള -

ഔഷധകൂട്ടായി...

തികഞ്ഞ പ്രതിബദ്ധതയോടെ -

പോരാട്ടവീര്യമുള്ള നഴ്സസ്..

സ്വാന്തനം വിതറുന്ന സേവകർ

Advertisment